Chapter Title : എന്നും എന്റേത് മാത്രം 4 [Robinhood]
നാട്ടുകാർ , പിന്നെ ഇവൻ പുറമെ ഡീസന്റ് കൂടി ആയതുകൊണ്ട് അവര് കല്യാണം നടത്തിക്കൊടുത്തു.
"ഡേയ് , അതിന്റെ എടേല് ഊതാതേ"
വിക്കി സച്ചിയോടായി പറഞ്ഞു.
അത് കേട്ട് അവരെല്ലാം ചിരിച്ചുപോയി.
"അല്ല , കല്യാണം കഴിഞ്ഞിട്ടിപ്പോ ഒരു മാസം ആവാറായില്ലേ , പിന്നെന്താ ഇപ്പോ ഒരു റിസപ്ഷൻ?"
"അത് അവള്ടെ അച്ഛന്റെ ഒരു സുഹൃത്ത് ഒരു ജ്യോത്സ്യനുണ്ട് പുള്ളീടെ പണിയാ"
വിക്കി പറഞ്ഞത് കേട്ട് നവി സംശയത്തോടെ അവനെ നോക്കി.
"ജാതകം നോക്കിയപ്പോ കല്യാണം ചടങ്ങായി മാത്രം നടത്താനാ പറഞ്ഞേ. റിസപ്ഷൻ ഒരു രണ്ടാഴ്ച കഴിഞ്ഞ് മതീന്നും മൂപ്പര് തന്നെയാ പറഞ്ഞേ"
വിക്കി അതും പറഞ്ഞ് കസേരയിൽ പുറകിലേക്ക് ചാരി ഇരുന്നു.
"ആ , അത് ഏതായാലും നന്നായി. ഇവനും പങ്കെടുക്കാൻ പറ്റീല്ലേ"
സച്ചി നവിയെ നോക്കി പറഞ്ഞു.
"ശരിയാ. ചിന്നൂന്റെ കല്യാണമടക്കം എന്തൊക്കെ ഇതിന്റെടേല് നടന്നു , ഇതിന് മാത്രല്ലേ ഇവൻ വന്നുള്ളൂ"
ശ്രീയും നവിയെ നോക്കി.
അവൻ ഒന്നും പറയാതെ ചിരിച്ചതേ ഉള്ളൂ.
* * *
വന്ന ആളുകൾ പതുക്കെ പോയിത്തുടങ്ങി.
ഞങ്ങളും , കുറച്ച് ബന്ധുക്കളും , പിന്നെ അടുത്ത വീട്ടുകാരും മാത്രമായി.
സ്ത്രീ ജനങ്ങൾ ഇപ്പോഴും കാര്യമായ സംസാരത്തിലാണ്.
ശ്രീ ടേബിളിന്റെ മേലെ തലയും വച്ച് ഉറങ്ങുകയാണ്.
സച്ചി ഫോണിൽ കാര്യമായ എന്തോ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് സമയം കുറച്ചായി.
വിക്കി പിന്നെ ആകെ ക്ഷീണിച്ച് ഒരു പരുവമായി നേരത്തേ അകത്തേക്ക് പോയിരുന്നു.
കുറച്ച് നേരം ഫോൺ നോക്കി ഇരുന്നു.
അപ്പോഴാണ് നവിയുടെ അടുത്തേക്ക് പ്രായമായ ഒരു സ്ത്രീ വന്നത്.
"അല്ല അനിതേ , ഇവനിപ്പോ ഇരുപത്തഞ്ചല്ലേ?"
"അതെ"
കുറച്ച് മാറി ഇരുന്നിരുന്ന അനിത പറഞ്ഞു.
"ജോലിയൊക്കെ ആയില്ലേ , പിന്നെന്താ പെണ്ണ് കെട്ടിക്കാത്തത്?"
"അവന് അതിനുള്ള പ്രായായി വരുന്നതല്ലേയുള്ളൂ"
"നീ എന്താ പറയണേ , ഇപ്പഴത്തെ കാലത്ത് ഇത് തന്നെ കൂടുതലാ"
"പിന്നെ പൊറംനാട്ടിലൊക്കെ ജോലി ചെയ്യണതല്ലേ , ഒരു കെട്ട് ഇണ്ടാവണത് നല്ലതാ"
അവരുടെ സംസാരം എനിക്ക് ഒട്ടും ഇഷ്ടമായില്ല.
അമ്മയേ പതിയെ കണ്ണ് കാണിച്ച് ഞാൻ
💬 Comments
View all comments