0%

Chapter Title : എന്നും എന്റേത് മാത്രം 4 [Robinhood]

Author : Kambikathakal Read All Parts 504

ആട്ടം തോന്നി തുടങ്ങിയിരുന്നു. അത് മനസ്സിലാക്കിയ യവൻ നല്ല വൃത്തിയായിട്ട് അവളെ വളച്ചെടുത്തു"

പറയുന്നതിന്റെ കൂടെ സച്ചി ചിരിച്ചു.

"ഇവൻ ആ ബുള്ളറ്റെടുത്ത സമയമായിരുന്നു അത്. അവക്ക് വീട്ടിൽ ആലോചനകൾ ്് വന്നതറിഞ ഇവൻ ഒരു ദിവസം ദേ സച്ചിയേയും കൂട്ടി അവള്ടെ അച്ഛനോട് കാര്യം പറഞ്ഞു"

"എന്നിട്ടോ?"

നവി ആകാംഷയോടെ ചോദിച്ചു.

"എന്നിട്ടെന്താ , അവക്ക് നേരത്തെ സമ്മതമായിരുന്നല്ലോ"

ശ്രീ പറഞ്ഞപ്പോൾ വിക്കി ചമ്മിയത് പോലെ ഇരുന്നു.

"ഒരേ നാട്ടുകാർ , പിന്നെ ഇവൻ പുറമെ ഡീസന്റ് കൂടി ആയതുകൊണ്ട് അവര് കല്യാണം നടത്തിക്കൊടുത്തു.

"ഡേയ് , അതിന്റെ എടേല് ഊതാതേ"

വിക്കി സച്ചിയോടായി പറഞ്ഞു.

അത് കേട്ട് അവരെല്ലാം ചിരിച്ചുപോയി.

"അല്ല , കല്യാണം കഴിഞ്ഞിട്ടിപ്പോ ഒരു മാസം ആവാറായില്ലേ , പിന്നെന്താ ഇപ്പോ ഒരു റിസപ്ഷൻ?"

"അത് അവള്ടെ അച്ഛന്റെ ഒരു സുഹൃത്ത് ഒരു ജ്യോത്സ്യനുണ്ട് പുള്ളീടെ പണിയാ"

വിക്കി പറഞ്ഞത് കേട്ട് നവി സംശയത്തോടെ അവനെ നോക്കി.

"ജാതകം നോക്കിയപ്പോ കല്യാണം ചടങ്ങായി മാത്രം നടത്താനാ പറഞ്ഞേ. റിസപ്ഷൻ ഒരു രണ്ടാഴ്ച കഴിഞ്ഞ് മതീന്നും മൂപ്പര് തന്നെയാ പറഞ്ഞേ"

വിക്കി അതും പറഞ്ഞ് കസേരയിൽ പുറകിലേക്ക് ചാരി ഇരുന്നു.

"ആ , അത് ഏതായാലും നന്നായി. ഇവനും പങ്കെടുക്കാൻ പറ്റീല്ലേ"

സച്ചി നവിയെ നോക്കി പറഞ്ഞു.

"ശരിയാ. ചിന്നൂന്റെ കല്യാണമടക്കം എന്തൊക്കെ ഇതിന്റെടേല് നടന്നു , ഇതിന് മാത്രല്ലേ ഇവൻ വന്നുള്ളൂ"

ശ്രീയും നവിയെ നോക്കി.

അവൻ ഒന്നും പറയാതെ ചിരിച്ചതേ ഉള്ളൂ.

* * *

വന്ന ആളുകൾ പതുക്കെ

💬 Comments

View all comments