0%

Chapter Title : എന്നും എന്റേത് മാത്രം 4 [Robinhood]

Author : Kambikathakal Read All Parts 505

പോയിത്തുടങ്ങി.

ഞങ്ങളും , കുറച്ച് ബന്ധുക്കളും , പിന്നെ അടുത്ത വീട്ടുകാരും മാത്രമായി.

സ്ത്രീ ജനങ്ങൾ ഇപ്പോഴും കാര്യമായ സംസാരത്തിലാണ്.

ശ്രീ ടേബിളിന്റെ മേലെ തലയും വച്ച് ഉറങ്ങുകയാണ്.

സച്ചി ഫോണിൽ കാര്യമായ എന്തോ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് സമയം കുറച്ചായി.

വിക്കി പിന്നെ ആകെ ക്ഷീണിച്ച് ഒരു പരുവമായി നേരത്തേ അകത്തേക്ക് പോയിരുന്നു.

കുറച്ച് നേരം ഫോൺ നോക്കി ഇരുന്നു.

അപ്പോഴാണ് നവിയുടെ അടുത്തേക്ക് പ്രായമായ ഒരു സ്ത്രീ വന്നത്.

"അല്ല അനിതേ , ഇവനിപ്പോ ഇരുപത്തഞ്ചല്ലേ?"

"അതെ"

കുറച്ച് മാറി ഇരുന്നിരുന്ന അനിത പറഞ്ഞു.

"ജോലിയൊക്കെ ആയില്ലേ , പിന്നെന്താ പെണ്ണ് കെട്ടിക്കാത്തത്?"

"അവന് അതിനുള്ള പ്രായായി വരുന്നതല്ലേയുള്ളൂ"

"നീ എന്താ പറയണേ , ഇപ്പഴത്തെ കാലത്ത് ഇത് തന്നെ കൂടുതലാ"

"പിന്നെ പൊറംനാട്ടിലൊക്കെ ജോലി ചെയ്യണതല്ലേ , ഒരു കെട്ട് ഇണ്ടാവണത് നല്ലതാ"

അവരുടെ സംസാരം എനിക്ക് ഒട്ടും ഇഷ്ടമായില്ല.

അമ്മയേ പതിയെ കണ്ണ് കാണിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി.

എല്ലാവരും ഇറങ്ങിയപ്പോൾ അവരും വീട്ടിലേക്ക് മടങ്ങി.

നവനീത് കാർ ഓടിക്കുകയാണ്.

"അല്ല മോനെ , അവര് പറഞ്ഞതിനോട് എന്താ അഭിപ്രായം"

"എന്തിനോടാ?"

"അല്ല , കല്യാണം"

കുറച്ച് നേരം അവൻ മിണ്ടിയില്ല.

"അതൊന്നും വേണ്ട"

"എന്ന് പറഞ്ഞാ എങ്ങനാ , കൂടെ നടന്നവർക്കൊക്കെ കുടുംബമായിത്തുടങ്ങി"

പ്രതാപൻ അവനെ നോക്കി.

"ശരിയാ , ഏതായാലും ഞങ്ങള് ആ ജ്യോത്സ്യനേക്കൊണ്ട് നോക്കിക്കുന്നുണ്ട്. പറ്റിയ വല്ല ആലോചനയും വന്നാ നടത്താല്ലോ"

അനിത പറഞ്ഞു.

നവനീത് ഒന്നും പറയാതെ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു.

അവന്റെ ഉള്ളിൽ ഒരു സംഘർഷം

💬 Comments

View all comments