0%

Chapter Title : എന്നും എന്റേത് മാത്രം 4 [Robinhood]

Author : Kambikathakal Read All Parts 480

ജി പിള്ളേരോ?"

ബാഗ് എടുത്ത് അകത്തേക്ക് പോകുന്നതിന്റെ ഇടയിൽ സച്ചി ചോദിച്ചു.

"പോടാ , കിട്ടും നിനക്ക്"

അമ്മ കൈ ്് ഓങ്ങിയതും അവൻ അകത്തേക്ക് ഓടി.

ഞാൻ പതിയെ അകത്തേക്ക് നടന്നു.

അന്ന് എല്ലാം തകർന്ന് ഇറങ്ങിയ എന്നെ ആണ് ഓർമവന്നത്. തിരിഞ്ഞ് നോക്കിയപ്പോൾ എന്നെയും നോക്കിനിൽക്കുന്ന അച്ഛനേയും , അമ്മയേയും കണ്ടു.

ഞാൻ വരച്ച ചിത്രങ്ങളും , എനിക്ക് കിട്ടിയ ചെറിയ സമ്മാനങ്ങളും എല്ലാം അതാതിന്റെ സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു.

അല്ലെങ്കിലും മാറിയത് കുറച്ച് ജീവിതങ്ങൾ മാത്രമാണ് , ബാക്കിയുള്ള ഒന്നും മാറിയിട്ടില്ല.

ഫ്രഷ് ആകാൻ മുറിയിലേക്ക് പോയി.

അന്ന് എടുക്കാൻ മറന്ന എന്റെ ഫോൺ മേശപ്പുറത്ത് ഉണ്ടായിരുന്നു. ഒരു കൗതുകത്തിന് കൈയ്യിൽ എടുത്തു. കേടായിക്കാണും എന്നാണ് കരുതിയത് , പക്ഷെ ആൾ ഇപ്പോഴും വർക്കിങ്ങ് കണ്ടീഷനിൽ തന്നെയാണ്!.

അച്ഛനോ , അമ്മയോ ഇത് ഇവിടെ ഇരിക്കുന്നത് കണ്ട് കാണും.

പാസ്‌വേഡ് ശരിക്കും ഓർമയില്ല. എന്നാലും ഒന്ന് ശ്രമിച്ചു. കുറച്ച് നേരം പണിയെടുത്തപ്പോൾ ലോക്ക് തുറക്കാൻ പറ്റി.

"ആഹ് , ഫോണും നോക്കി നിക്കാണോ? പോയി വേഗം കുളിച്ചിട്ട് വാ. അപ്പഴേക്കും അമ്മ കഴിക്കാൻ റെഡിയാക്കാം"

സ്നേഹത്തോടെ ഉള്ള ശാസനം വന്നപ്പോൾ ഡ്രസ്സും മാറി ഒരു ടവലും എടുത്ത് കുളിക്കാൻ കയറി.

തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ ശരീരത്തിനും മനസ്സിനും ഒരുപോലെ ആശ്വാസം തോന്നി. കോർപ്പറേഷന്റെ പൈപ്പ് വെള്ളം ശീലമായ എനിക്ക് അത് വല്ലാത്ത ഒരു ഉണർവ് ആയിരുന്നു.

കുളിച്ച് പുറത്ത് എത്തിയപ്പോഴേക്കും ടേബിളിൽ ചൂട് ചപ്പാത്തിയും ചിക്കനും സ്ഥാനം പിടിച്ചിരുന്നു.

"സച്ചി എവിടെ

💬 Comments

View all comments