Chapter Title : എന്നും എന്റേത് മാത്രം 4 [Robinhood]
അമ്മേ?"
ഹാളിൽ ഇരുന്നിരുന്ന അച്ഛനെ കണ്ട് അവൻ ചോദിച്ചു.
"ആ , അവൻ കഴിച്ചിട്ട് ഇപ്പൊ പോയതേ ഉള്ളൂ"
"ഡാ , ഇങ്ങുവന്നേ"
ടേബിളിൽ ഇരിക്കാൻ പോയപ്പോഴാണ് അമ്മ പിന്നെയും വിളിക്കുന്നത്.
"ന്താ"
മുറിയിൽ നിന്നും കൈയ്യിൽ ഒരു ചെപ്പുമായി വന്ന അമ്മയെ കണ്ട് അവൻ മനസ്സിലാകാതെ നോക്കി.
"രാസ്നാതിയാ , നിനക്ക് ഈ ശീലമൊന്നും ഇല്ലല്ലോ"
തലയിൽ അതും തിരുമ്മിക്കൊണ്ട് അമ്മ പറഞ്ഞു.
പണ്ട് അമ്മൂമ്മയാണ് ഈ പതിവ് തുടങ്ങിവച്ചത്. നാട്ടിൽ നിന്ന് പോകും വരെ അത് എന്റെ കൂടെ ഉണ്ടായിരുന്നു.
"ഹാ , അടങ്ങിനില്ല് ശരിക്കിടട്ടെ. വെള്ളം മാറി കുളിച്ചതാ , വെറുതെ പനിപിടിപ്പിക്കണ്ടാ"
"എന്റെ മുടിയാകെ നശിപ്പിച്ചല്ലോ"
"ആഹ് , മുടി പിന്നേം വാരാം , ജലദോഷം വന്നാ വന്നതാ"
ഒരു ചിരി കേട്ട് ഞങ്ങൾ തിരിഞ്ഞുനോക്കി. ഞങ്ങളുടെ സംസാരം കേട്ട് ചിരിച്ചുകൊണ്ട് നിൽക്കുകയാണ് അച്ഛൻ.
പുള്ളിയെ കണ്ടതും അമ്മ ചെറുതായി ചമ്മി.
"ആഹാരം തണുക്കും , വേഗം കഴിക്ക്"
അതും പറഞ്ഞ് മൂപ്പത്തി തടിയൂരി.
"അച്ഛൻ കഴിക്കണില്ലേ?"
"വേണ്ടെടാ സമയമായിട്ടില്ല. നീ കഴിക്ക്"
ഫോണും എടുത്ത് മൂപ്പര് കൂടി പോയി.
പിന്നെ മുഴുവൻ ശ്രദ്ധയും മുന്നിൽ ഇരിക്കുന്ന ഫുഡ്ഡിലേക്ക് കൊടുത്തു.
ഭക്ഷണം കഴിഞ്ഞ് ഞാൻ മുറിയിലേക്ക് തന്നെ ചെന്നു.
റിയയോടും , ഐശുവിനോടും കുറച്ച് നേരം കത്തിയടിച്ചു.
"എന്താണ് മോനെ , എല്ലാരും എന്തുപറയുന്നു?"
"ഞാൻ ആകെ confused ആണെടാ. ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെയാ എല്ലാരും പെരുമാറണേ"
"ഡാ , ഞാൻ പറഞ്ഞതല്ലേ , എല്ലാം നല്ലതിനാവും"
"ആവോ , എനിക്കറിയില്ല. നിങ്ങൾ
💬 Comments
View all comments