Chapter Title : എന്നും എന്റേത് മാത്രം 4 [Robinhood]
അന്ന് നടന്നത്"
"പാവം , ഏതായാലും അവൻ വന്നല്ലോ , ഇനി എല്ലാം നന്നായാൽ മതിയായിരുന്നു"
*****
അവരോട് അങ്ങനെ പറയേണ്ടിവന്നതിൽ എനിക്ക് വിഷമം തോന്നി.
"ഏതായാലും പറയേണ്ടതല്ലേ , അത് കുറച്ച് നേരത്തെ പറഞ്ഞതിൽ തെറ്റൊന്നുമില്ല"
ഉടനെ എന്നെ ഞാൻ തന്നെ തിരുത്തി.
കുറച്ച് നേരം കൂടി കഴിഞ്ഞാണ് അങ്കിളിനെ കാണാൻ ഇറങ്ങിയത്.
ഞാൻ പുറത്തേക്ക് വരുമ്പോൾ അച്ഛൻ പോകാനുള്ള ഒരുക്കത്തിലാണ്.
"അച്ഛൻ എങ്ങോട്ടാ?"
അവന്റെ ചോദ്യം കേട്ട് അയാൾ അവനെ നോക്കി.
"ബാങ്കിലേക്ക് തന്നെ. ഇന്നും കൂടി അവിടെ ഡ്യൂട്ടിയുണ്ട്"
"പോട്ടേ?"
എന്നേയും , അമ്മയേയും നോക്കി ചിരിച്ചുകൊണ്ട് അച്ഛൻ കാറും എടുത്ത് പോയി.
ഒന്ന് നിന്ന ശേഷം അവനും മുറ്റത്തേക്ക് ഇറങ്ങി.
"നീ മായേടെ വീട്ടിലേക്കാണോ?"
"ആ , അതെ"
അമ്മയുടെ ചോദ്യത്തിന് മറുപടിയായി അതും പറഞ്ഞ് അവൻ ഗെയ്റ്റും കടന്ന് പുറത്തേക്ക് നടന്നു.
വിഷമവും , കുറ്റബോധവും , പ്രതീക്ഷയും എല്ലാം നിറഞ്ഞ മുഖവുമായി ആ അമ്മ അതും നോക്കി നിന്നു.
നാട് കുറേയൊക്കെ മാറിയിരിക്കുന്നു.
പണ്ട് ഇല്ലാതിരുന്ന കടകളും വീടുകളും എല്ലാം വേറെ ഏതോ സ്ഥലത്ത് ചെന്നത് പോലെ തോന്നിച്ചു.
വലിയ വയലുകളുടെ സ്ഥാനത്ത് എന്തൊക്കെയോ കെട്ടിടങ്ങൾ ഉയർന്ന് വരുന്നുണ്ട്.
കുറച്ച് വർഷങ്ങൾ കൊണ്ട് വല്ലാതെ മാറ്റങ്ങൾ വന്നിരിക്കുന്നു.
നടന്നുകൊണ്ടിരിക്കുമ്പോൾ ഫോൺ റിങ്ങ് ചെയ്തു.
"Hello"
"ഡാ , ഞാനാ ശ്രീയാ. നീ വീട്ടിലാണോ?"
"അല്ല പുറത്താ"
"എന്നാ നീ ഇങ്ങോട്ട് വാ , ഞങ്ങള് ഭീമന്റെ അടുത്ത് ഉണ്ട്"
"ഞാൻ ഹരി അങ്കിളിന്റെ വീട്ടിലേക്ക് പോവ്വാ"
"ആഹ് ,
💬 Comments
View all comments