Chapter Title : എന്നും എന്റേത് മാത്രം 4 [Robinhood]
എന്നാ അത് കഴിഞ്ഞിട്ട് ഇങ്ങ് പോര്"
"ആ , ശരി"
ഫോൺ പോക്കറ്റിൽ ഇട്ടുകൊണ്ട് പിന്നെയും നടന്നു.
കുറച്ച് മുന്നോട്ട് പോയതും ഒരു ബൈക്ക് അവനേയും മറികടന്ന് വന്ന ദിശയിലേക്ക് പോയി.
അതിൽ ഇരുന്ന് കൈ കാണിച്ച യുവാവിനെ മനസ്സിലായില്ല.
ബൈക്ക് പോയ ദിശയിലേക്ക് ഒരിക്കൽകൂടി തിരിഞ്ഞുനോക്കി അവൻ നടത്തം തുടർന്നു.
വഴി അത്ര നല്ലതല്ല. അതുകൊണ്ട് വയൽ വഴി കയറാതെ ചുറ്റി വളഞ്ഞ് തന്നെ പോവേണ്ടി വന്നു.
പഴയ കാവും ഒരുപാട് മാറി.
ഇപ്പോൾ കാവ് നിന്നിരുന്നിടത്ത് ഒരു ചെറിയ ക്ഷേത്രം തന്നെയാണ് ഉള്ളത്.
നടന്ന് നടന്ന് ഒടുവിൽ ഹരി അങ്കിളിന്റെ വീടിന് അടുത്തെത്തി.
കാരണം അറിയില്ല എങ്കിലും എന്തോ ഒരു വല്ലായ്മ ഉള്ളതായി തോന്നി.
അടഞ്ഞ് കിടന്നിരുന്ന ഗെയ്റ്റ് തുറന്ന് മുന്നോട്ട് നടന്നപ്പോൾ ഒരു നീറ്റൽ മനസ്സിൽ വന്ന് നിറയുന്നത് ഞാൻ അറിഞ്ഞു.
ഉണ്ടാവില്ല , എന്ന് അറിയാമായിരുന്നിട്ടും ആരേയോ തേടി പോകുന്ന കണ്ണുകളെ തടയാൻ കഴിഞ്ഞില്ല.
എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഹരിപ്രസാദ് തനിക്ക് നേരെ നടന്നുവരുന്ന നവനീതിനെ കണ്ട് ഒരുനിമിഷം നിന്നു.
"ആഹ് , കിച്ചൂ , മോനെ വാ"
"ഹായ് , അങ്കിളെ"
അവൻ അയാളുടെ അടുത്തേക്ക് നിന്ന് ചിരിച്ചു.
"അവിടെത്തന്നെ നിൽക്കാണോ? കേറിവാ"
"മായേ , ്് ഒന്നിങ്ങോട്ട് വന്നേ"
നവിയുടെ കൈയ്യും പിടിച്ച് വീടിനകത്തേക്ക് നടക്കുന്നതിനിടെ അയാൾ വിളിച്ചു.
അടുക്കളയിലായിരുന്നു അവർ. ഭർത്താവിന്റെ ശബ്ദം കേട്ട് മായ ഹാളിലേക്ക് വന്നു.
ഹരിയുടെ എതിർവശത്തായി സെറ്റിയിൽ ഇരുന്നിരുന്ന ആളെ കണ്ട് അവർ അത്ഭുതം നിറഞ്ഞ മുഖത്തോടെ ഭർത്താവിനെ നോക്കി.
💬 Comments
View all comments