Chapter Title : എന്നും എന്റേത് മാത്രം 4 [Robinhood]
എത്തിയ ഉടൻ തന്നെ ശ്രീലക്ഷ്മിയെ ഐ സീ യൂവിലേക്ക് മാറ്റി.
പുറത്ത് വരാന്തയിൽ എല്ലാം നഷ്ടപ്പെട്ടവരെ പോലെ മായയും ഹരിപ്രസാദും ഇരുന്നു.
സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.
"ആഹ് , എത്തിയല്ലോ , എവിടെ തന്റെ പുന്നാരമകൻ?"
അങ്ങോട്ട് നടന്നുവരുന്ന പ്രതാപനേയും വിക്കിയേയും കണ്ട് ഗോപിനാഥ് ഇരുന്ന ഇടത്ത് നിന്ന് എഴുന്നേറ്റു.
അയാളെ ഒന്ന് നോക്കിയ ശേഷം അവർ മായയുടേയും ഹരിപ്രസാദിന്റേയും അടുത്തേക്ക് ചെന്നു.
"ഹരി , അവക്കെങ്ങനെയുണ്ട്?"
പ്രതാപ് ചോദിച്ചത് കേട്ടെങ്കിലും അയാൾ ഒന്നും മിണ്ടിയില്ല.
"താനൊക്കെ ഒരു അച്ഛനാണോ?. തന്റെ മോൻ കാരണമാ അവളിങ്ങനെ കെടക്കുന്നത്"
അയാളുടെ സംസാരം കേട്ട വിക്കിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
"ദേ , കാര്യമറിയാതെ അവനെ കുറ്റപ്പെടുത്തിയാൽ കേട്ട് നിക്കില്ല"
പിന്നെയും എന്തോ പറയാൻ ആഞ്ഞ അവനെ പ്രതാപ് കൈ ഉയർത്തി തടഞ്ഞു.
" തന്നോട് എനിക്ക് വേറൊന്നും പറയാനില്ല. നാക്കിന് ്് ലൈസന്സില്ല , എന്നുവച്ച് ആളും തരവും അറിയാതെ വല്ലതും വിളിച്ച് കൂവിയാലുണ്ടല്ലോ"
ഗോപിനാഥിനോടായി അതും പറഞ്ഞ് അയാൾ വീണ്ടും ഹരിയുടെ അടുത്തേക്ക് വന്നു.
"ഹരീ , നടന്നത് എന്താണെന്ന് അറിയാതെ അവനെ കുറ്റപ്പെടുത്തരുത്"
അപ്പോഴേക്കും അനിതയും , സച്ചിയും അവിടേക്ക് എത്തി.
അവരെ നോക്കി പ്രതാപ് തുടർന്നു.
"ഇവമ്മാരും , അവനും കൂടി പല കുരുത്തക്കേടും കാണിച്ചിട്ടുണ്ട്. പക്ഷേ , ഇതുപോലൊരു ചെറ്റത്തരം അവൻ ചെയ്യില്ല , അത് എനിക്ക് ഉറപ്പാ"
തന്റെ ഭാര്യയെ നോക്കിയാണ് അയാൾ അവസാനത്തേത് പറഞ്ഞത്.
കുറച്ചധികം സമയം അവർക്കിടയിൽ മൗനം നിറഞ്ഞുനിന്നു.
ഐ സീ യൂവിന്റെ വാതിൽ തുറന്ന് പ്രീതിയും , ഒരു ജൂനിയറും പുറത്തേക്ക് വന്നു.
അവരെ കണ്ട് എല്ലാവരും അടുത്തേക്ക് ചെന്നു.
"ലച്ചൂന് എങ്ങനെയുണ്ട് പ്രീതി?"
ചോദിച്ചത് ഹരി ആയിരുന്നെങ്കിലും എല്ലാവർക്കും അത് തന്നെ ആയിരുന്നു അറിയേണ്ടത്.
അയാൾ അനുഭവിക്കുന്ന മാനസീക വിഷമം അവൾക്ക് മനസ്സിലായി.
"Hey , nothing പേടിക്കാൻ ഒന്നുമില്ല ഹരിയേട്ടാ. ദേഹത്ത് എന്തോ പഴുതാരയോ എന്തോ വീണതാ , ഭാഗ്യത്തിന് വിഷമുള്ളതൊന്നും അല്ല. അതിനെ കളയാനുള്ള തിരക്കിൽ ഡ്രെസ്സ് ഇത്തിരി കീറിയതാ"
"ആ ഷോക്കിൽ
💬 Comments
View all comments