Chapter Title : എന്നും എന്റേത് മാത്രം 5 [Robinhood]
എന്റെ വിവാഹം , കുടുംബം ഇതൊക്കെ തന്നെ. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. പുറത്ത് വരാന്തയിൽ ചെന്ന് ഇരുന്നു.
പിറ്റേന്ന് രാവിലെ ഞങ്ങൾ പുറപ്പെട്ടു. ശ്രീക്കുട്ടി ഒഴികെ ബാക്കി എല്ലാവരും വീട്ടിലേക്ക് വന്നിരുന്നു. ഒരു എക്സാം ഉള്ളത് കൊണ്ട് സച്ചിയും , ശ്രീയും വന്നിട്ടില്ല. എല്ലാവരോടും യാത്ര ചോദിച്ച് വണ്ടിയിൽ കയറി. അധികം ദൂരം ഇല്ലാത്തത് കൊണ്ട് കാറിൽ തന്നെയാണ് പോകുന്നത്. പ്രതാപ് കോഡ്രൈവർ സീറ്റിലും , അനിത പുറകിലും കയറിയതോടെ എല്ലാവരേയും നോക്കി ഒരു ചിരിയോടെ നവനീത് കാർ മുന്നോട്ട് എടുത്തു. പുറത്തെ റോഡിൽ കേറി തങ്ങളുടെ കൺമുമ്പിൽ നിന്ന് മറയുന്നത് വരെ അവരേയും നോക്കി ബാക്കിയുള്ളവർ അവിടെ നിന്നു.
ചാലക്കുടി അടുത്താണ് വീട് സെറ്റപ്പ് ചെയ്തിരുന്നത്. അൽപം ഉള്ളിലേക്ക് ആയതുകൊണ്ട് കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഗൂഗിൾ മാപ്പ് മുമ്പും പണി തന്നിട്ടുള്ളത് കൊണ്ട് നമ്മടെ ആശാൻ പറഞ്ഞപോലെ "ചോയിച്ച് ചോയിച്ച്" ആണ് ഒടുക്കം സ്ഥലത്ത് എത്തിയത്. നാടുമായി വലിയ വ്യത്യാസം ഒന്നും ഇവിടേയും ഇല്ല. പിന്നെ ആകെ ഉള്ളത് നല്ല കലർപ്പില്ലാത്ത തൃശൂർ ഭാഷ കേൾക്കാം എന്നത് മാത്രമാണ്. ഞങ്ങളുടെ നാട്ടിലെ പോലെ തന്നെ ഒരുപാട് ്് വീടുകളൊന്നും ഇവിടേയും ഇല്ല. ടൗണിൽ നിന്ന് ഒരു മൂന്ന് കിലോമീറ്റർ അകത്തേക്ക് മാറിയാണ് വീട് കിട്ടിയത്.
അത്യാവശ്യം വലുപ്പമുള്ള ഒരു ഒറ്റനില വീടിന്റെ മുന്നിലാണ് കാർ ചെന്ന് നിന്നത്. നേരത്തെ പറഞ്ഞിരുന്നത് പോലെ തന്നെ ബ്രോക്കർ അവിടെ ഉണ്ടായിരുന്നു. ഒരു അറുപത് ്് വയസ്സ് എങ്കിലും തോന്നിക്കും രാമേട്ടനെ കണ്ടാൽ. പുള്ളിക്കാരനാണ് ഇവിടുത്തെ നോക്കി
💬 Comments
View all comments