Chapter Title : എന്നും എന്റേത് മാത്രം 5 [Robinhood]
കൊളമാക്കരുത്" "ഏയ് ഇല്ല" "എന്നാ ഓൾ ദി ബെസ്റ്റ്" പറഞ്ഞിട്ട് ചിരിച്ചുകൊണ്ട് അവൾ മുറ്റവും കടന്ന് പുറത്തേക്ക് ഇറങ്ങി പോയി.
മനസ്സിൽ ഭയങ്കരമായി സന്തോഷവും , ആകാംഷയും , ചെറുതല്ലാതെ ടെന്ഷനും എല്ലാം കൂടിച്ചേർന്ന ഒരു അവസ്ഥയായിരുന്നു എനിക്ക്. എങ്ങനെ എങ്കിലും ഒന്ന് വൈകുന്നേരമാകാൻ കാത്തിരുന്നു. സമയം നമ്മുടെ കൈയ്യിലല്ലല്ലോ , അത് എന്റെ ക്ഷമയുടെ നെല്ലിപ്പലക അളന്ന് കളിച്ചുകൊണ്ടിരുന്നു. ചെറിയ രീതിയിൽ പാചകം ്് വശമുണ്ടായിരുന്നു. ഉച്ച ഭക്ഷണം അങ്ങനെ കഴിഞ്ഞു. അവമ്മാര് വിളിച്ചെങ്കിലും പോവാൻ തോന്നിയില്ല. ഒരുവിധം ഉന്തിത്തള്ളി സമയം നാലര ആയി.
വൃത്തിയായി കുളിച്ച് ഒരു ഗ്രേ കളർ പാന്റും , ഒരു നീല ടീഷർട്ടും എടുത്തിട്ടു. പൂജാമുറിയിൽ കയറി ഒരു റൗണ്ട് പ്രാർഥിച്ചു. എന്റെ പാതി ഞാൻ നോക്കിയാലും ബാക്കി ഇവര് തന്നെ ശരിയാക്കണമല്ലോ.
കൈതത്തോടും കടന്ന് അടുത്തുള്ള വഴിയിലൂടെ കുറച്ച് മുന്നിലേക്ക് നടന്നാൽ കയറ്റം തുടങ്ങുകയായി. ഏഴടിയോളം വീതിയുള്ള വഴിയിലൂടെ ഏതോ വാഹനം പോയതിന്റെ ടയർ അടയാളങ്ങൾ കാണാം. ഇരുപത് മിനുട്ട് നേരത്തെ നടത്തം ഒരു പരന്ന സ്ഥലത്ത് എത്തി നിന്നു. മുന്നിൽ ഇനി ഇറക്കമാണ്. മാളു പറഞ്ഞ സ്ഥലം ഇത് തന്നെയാണെന്ന് മനസ്സിലായി.
രണ്ട് വശങ്ങളിലുമായി ചെറുതും , വലുതുമായ ്് വള്ളിപ്പടർപ്പുകൾ. പേരറിയാത്ത ഏതൊക്കെയോ വലിയ മരങ്ങൾ. ചുറ്റും നോക്കിയപ്പോൾ അൽപം മാറി കല്ല് കൊണ്ട് നിർമിച്ചത് പോലെ ഒരു നിർമിതി കണ്ടു. പതിയെ അങ്ങോട്ട് നടന്നു. ഒരാൾ പൊക്കവും , കുറച്ച് മാത്രം വലുപ്പവുമുള്ള ഒരു കോവിലാണ് അവിടെ ഉള്ളത്. വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് അവൻ മുന്നോട്ട് നടന്നു. അവിടെ അവൻ നിന്നതിന്റെ കുറച്ചുകൂടി മുന്നിലായി കാണപ്പെട്ട നീരുറവയിൽ നിന്നാണ് ശബ്ദം വന്നുകൊണ്ടിരുന്നത്.
വലിയ രണ്ട് മരങ്ങളുടെ ഇടയിൽ നിന്ന് ഉറവയെടുത്ത് ചെറിയ ചാലുകളായി വെള്ളം താഴേക്ക് ഒഴുകുന്ന കാഴ്ച നവി കൗതുകത്തോടേയും , മുഖത്ത് നിറഞ്ഞ ചിരിയോടേയും നോക്കി. സമയം ആറിനോട് അടുക്കുകയാണ്. അത്ര നേരമായിട്ടും അവളെ കാണാത്തതിലുള്ള അസ്വസ്ഥത അവനിൽ പ്രകടമായിരുന്നു. വെള്ളം ഒഴുകുന്നതിന്റേയും , പക്ഷികൾ കലപില കൂട്ടുന്നതിന്റേയും ശബ്ദത്തിന്റെ ഒപ്പം
💬 Comments
View all comments