Chapter Title : എന്നും എന്റേത് മാത്രം 5 [Robinhood]
നിർബന്ധം അവസാനിച്ചത്. അവർ പോയിക്കഴിഞ്ഞിട്ടും ടീവിയും നോക്കി ഇരുന്നു. എവിടെയും നിൽക്കാതെ ചാനലുകൾ റിമോട്ടിന് അനുസരിച്ച് മാറി മാറിക്കൊണ്ടിരുന്നു.
നാട്ടിലേക്ക് വരുമ്പോൾ ഒരുപാട് സംശയങ്ങളായിരുന്നു. പിന്നീട് സംഭവിച്ചത് എല്ലാം എന്നെ ആ പഴയ നവി ആക്കുന്നത് പോലെ തോന്നി. പക്ഷേ ശ്രീക്കുട്ടി , മനസ്സിൽ വല്ലാത്തൊരു വേതനയാണ് അവൾ.
എന്തോ ഭാഗ്യം പോലെ പിറ്റേന്ന് ബോസ് വിളിച്ചു. ഓഡിറ്റിങ്ങ് നടക്കുന്നതിന്റെ സമയമായത് കൊണ്ട് ലീവ് തീരാൻ നാല് ദിവസം കൂടി ഉണ്ടായിട്ടും ഞാൻ തിരിച്ച് മുംബൈയ്യിലേക്ക് ടിക്കറ്റ് എടുത്തു. അന്ന് പോവേണ്ടിവന്നതായിരുന്നു , പക്ഷേ ഇപ്പോൾ ഞാൻ അത് ആഗ്രഹിക്കുന്നു , വ്യത്യാസം അത്രമാത്രം.
തിരിച്ച് പോവൽ വേഗത്തിൽ ആയതിൽ എല്ലാവർക്കും വിഷമം ഉണ്ടായിരുന്നു. പിറ്റേ ദിവസം വൈകുന്നേരം കോയമ്പത്തൂരിൽ നിന്നാണ് ഫ്ളൈറ്റ്. അച്ഛനും അമ്മയും ഇല്ലാത്തത് കൊണ്ട് ഒരു യാത്രയയപ്പ് ്് സീനൊന്നും ഉണ്ടായില്ല. ശ്രീയും , വിക്കിയും , കണ്ണനും ചിന്നുവും , മാളുവും എല്ലാം കാലത്തേ വന്നിരുന്നു. രവി അങ്കിളിന്റെ ഏട്ടൻ ഹോസ്പിറ്റലിൽ ആയതുകൊണ്ട് സച്ചി വന്നിട്ടില്ല. ഊണ് കഴിച്ചിട്ടാണ് ഇറങ്ങിയത്. വീട് പൂട്ടി താക്കോൽ രമ ആന്റി കൊണ്ടുപോകും. എല്ലാം റെഡിയാക്കി ഇറങ്ങുമ്പോഴേക്കും സൂരജേട്ടൻ കാറുമായി വന്നു. വീടിന്റെ അടുത്ത് തന്നെയുള്ള സുഹൃത്താണ് പുള്ളി. ടൗണിൽ ടാക്സി ഓടിക്കുന്നു.
എല്ലാവരോടും യാത്ര പറഞ്ഞ് വണ്ടിയിൽ കയറി. കരയും എന്ന് സംശയം തോന്നിയിരുന്നു ചിന്നുവിനേയും മാളുവിനേയും കണ്ടപ്പോൾ , അത് കൊണ്ടാവും ്് രണ്ടാളും കാറിന്റെ അടുത്തേക്ക് വന്നില്ല. പോകുന്നതിന് മുമ്പ് ഒരിക്കൽ കൂടി ശ്രീക്കുട്ടിയെ കാണണം എന്ന് തോന്നിയത് കൊണ്ടാണ് അവളുടെ വീട്ടിലേക്ക് പോയത്. ആന്റിയും , അവളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
അവൻ മായയോട് സംസാരിക്കുന്നത് മുഴുവൻ ശ്രീലക്ഷ്മി കേട്ടു നിന്നു. ഇതിനിടയിൽ പലപ്പോഴും നവി ശ്രീലക്ഷ്മിയെ നോക്കി എങ്കിലും അവൾ അവനെ ശ്രദ്ധിക്കാതെ ഇരുന്നു. ഒടുവിൽ ഇറങ്ങാൻ സമയമായപ്പോൾ അവൻ അവളുടെ അടുത്തേക്ക് ചെന്നു.
മുകളിലെ ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു ശ്രീലക്ഷ്മി. ഫോണിൽ നോക്കി എന്തോ ആലോചനയിൽ ഇരുന്നിരുന്ന അവളുടെ അടുത്തേക്ക് നവി വന്നു. അവനെ കണ്ട് ഇരുന്നിടത്ത് നിന്ന് അവൾ
💬 Comments
View all comments