Chapter Title : എന്നും എന്റേത് മാത്രം 5 [Robinhood]
ഒരു നിർമിതി കണ്ടു. പതിയെ അങ്ങോട്ട് നടന്നു. ഒരാൾ പൊക്കവും , കുറച്ച് മാത്രം വലുപ്പവുമുള്ള ഒരു കോവിലാണ് അവിടെ ഉള്ളത്. വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് അവൻ മുന്നോട്ട് നടന്നു. അവിടെ അവൻ നിന്നതിന്റെ കുറച്ചുകൂടി മുന്നിലായി കാണപ്പെട്ട നീരുറവയിൽ നിന്നാണ് ശബ്ദം വന്നുകൊണ്ടിരുന്നത്.
വലിയ രണ്ട് മരങ്ങളുടെ ഇടയിൽ നിന്ന് ഉറവയെടുത്ത് ചെറിയ ചാലുകളായി വെള്ളം താഴേക്ക് ഒഴുകുന്ന കാഴ്ച നവി കൗതുകത്തോടേയും , മുഖത്ത് നിറഞ്ഞ ചിരിയോടേയും നോക്കി. സമയം ആറിനോട് അടുക്കുകയാണ്. അത്ര നേരമായിട്ടും അവളെ കാണാത്തതിലുള്ള അസ്വസ്ഥത അവനിൽ പ്രകടമായിരുന്നു. വെള്ളം ഒഴുകുന്നതിന്റേയും , പക്ഷികൾ കലപില കൂട്ടുന്നതിന്റേയും ശബ്ദത്തിന്റെ ഒപ്പം മരങ്ങളുടെ ചില്ലകളിലൂടെ ഇടക്കിടെ കാറ്റും കടന്നുപോയി. താഴെ ഉള്ളതിലും ശാന്തമായിരുന്നു ആ കുന്നിന്റെ മുകളിലെ അന്തരീക്ഷം. പ്രകൃതിയുടെ തലോടൽ അറിഞ്ഞ് ഒരു ്് മരച്ചോട്ടിൽ നവനീത് ഇരുന്നു. ഒരു വണ്ടിയുടെ ശബ്ദം കേട്ട് അവൻ വന്ന വഴിയിലേക്ക് നോക്കി. സ്കൂട്ടറിൽ നിന്നിറങ്ങിയ ആളെ കണ്ട് നവിയുടെ കണ്ണുകൾ വിടർന്നു.
ഹെൽമെറ്റ് ഊരി ഹാന്റിലിൽ വച്ച് ശ്രീലക്ഷ്മി മുന്നിലേക്ക് നടന്നു. കുറച്ച് മാറിയുള്ള മരത്തിന്റെ അപ്പുറത്തായി നിന്ന നവിയെ അവൾ കണ്ടിരുന്നില്ല. അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു നവനീത്. അസ്തമയ സൂര്യന്റെ ചുവപ്പ് ചുവന്ന ചൂരിദാറിൽ തട്ടി അവളുടെ സുന്ദര രൂപത്തിന് വല്ലാതെ ഭംഗി കൂട്ടി. കണ്ണെടുക്കാതെ അവൻ അങ്ങനെ നിന്നു. ചോലയിൽ മുഖം കഴുകിയ ശേഷം അവൾ കോവിലിന് മുന്പിൽ എത്തി. കണ്ണുമടച്ച് കൈ കൂപ്പി നിൽക്കുന്ന അവളുടെ അടുത്ത് നവിയും ചെന്ന് നിന്നു. അതൊന്നും അറിയാതെ
💬 Comments
View all comments