0%

Chapter Title : എന്നും എന്റേത് മാത്രം 5 [Robinhood]

Author : Kambikathakal Read All Parts 137

വിക്കി മറുപടി കൊടുത്തതോടെ ചർച്ച വീണ്ടും പഴയത് തന്നെ ആയി.

"എന്റെ പരിചയത്തിൽ ഇങ്ങേർക്ക് പറ്റിയ കുറച്ച് പിള്ളേരുണ്ട്" മാളു ആവേശത്തോടെ പറഞ്ഞു. "നീ എനിക്ക് പെണ്ണ് കണ്ടുപിടിക്കുന്ന നേരത്ത് നല്ലൊരു നാത്തൂനെ കണ്ടുപിടിക്കാൻ നോക്ക്" "അതിന്റെ കാര്യം തന്നെയാ പറയുന്നേ"

"ദേ , ഈ കല്യാണ കമ്മറ്റി പിരിച്ചുവിട്ടേ. ഇപ്പൊ ഏതായാലും ഞാൻ പെണ്ണുകെട്ടുന്നില്ല" "ഹാ , അതെങ്ങനെ പറ്റും , നീ ആറുമാസത്തിനുള്ളിൽ വിവാഹിതനാകണം എന്നല്ലേ ആ പണിക്കര് പറഞ്ഞേ?" ശ്രീ സംശയം മുന്നോട്ട് ഇട്ടു. "പിന്നെ ഇപ്പൊ തന്നെ നീ കല്ല്യാണം കഴിക്കണ്ട. പെണ്ണിനെ കണ്ട് ഇഷ്ടമായി അതിന്റെ രീതിക്ക് മതി" സച്ചി ചിരിച്ചു.

"നിങ്ങളാ ടോപ്പിക്ക് വിട്ടേ , അല്ലേ തന്നെ വീട്ടിലും സമാധാനമില്ല. ഇനി നീയൊക്കെ തൊടങ്ങിക്കോ. ഞാൻ കല്യാണം കഴിക്കുന്നില്ല , തീർന്നല്ലോ?" അതും പറഞ്ഞ് നവി എഴുന്നേറ്റു. "ഹാ , പോവല്ലെ" ചിന്നു അവനെ പിടിച്ച് അവിടെ തന്നെ ഇരുത്തി. "കല്യാണം വേണ്ട സമ്മതിച്ചു , അതിന് എന്തെങ്കിലും കാരണം വേണ്ടേ?" സച്ചി അവനെ നോക്കി. "അല്ല മോനെ , ഇനി നിന്റെ ഈ അഞ്ചേമുക്കാലടി ബോഡിയിൽ നമ്മളറിയാത്ത വല്ല നിരാശാകാമുകനും കൂടിയിട്ടുണ്ടോ?" വിക്കി ചിരിച്ചുകൊണ്ട് ചോദിച്ചു. "അയിന് നീ അല്ലല്ലോ ഞാൻ?" അത് ഇഷ്ടപ്പെടാത്ത പോലെ നവി ചോദിച്ചു. "അതല്ലേ ഞാൻ നിന്നോട് ചോദിച്ചേ" വിക്കി പിന്നെയും ചിരിച്ചു. "പോയെ പോയെ , ഇവിടെ ഇരുന്നാ ശരിയാവില്ല"

"കാമുകനൊക്കെ ആയിരുന്നു , പക്ഷെ നിരാശ വെറുതെ വരുത്തിവച്ചതാന്ന് മാത്രം" ചിന്നു പറഞ്ഞത് കേട്ട് മുന്നോട്ട് നടക്കാൻ തുടങ്ങിയ നവി അവിടെ നിന്നു.

"നീ എന്താ പറഞ്ഞേ?" അവളുടെ മുന്നിൽ ചെന്ന് അവൻ ചോദിച്ചു. "ഇനിയും ഇത് വേണോ കിച്ചുവേട്ടാ?. അവളോട് ഇനിയെങ്കിലും മനസ്സിലുള്ളത് പറഞ്ഞൂടേ?" അവന്റെ മുഖത്തേക്ക് നോക്കിയാണ് മാളു ചോദിച്ചത്. ഒരു നിമിഷം തന്നിൽ വന്ന പതർച്ച മറച്ചുവെക്കാൻ നവനീതിന് കഴിഞ്ഞില്ല.

"ദേ , ഇനീം ഇവിടെ കെടന്ന് നാടകം കളിച്ചാ ഇടിച്ച് നിന്റെ നെഞ്ചാങ്കൂട് ഞാൻ പൊളിക്കും. കുറേ കാലമായി കൂടെ , ഞങ്ങൾക്കെല്ലാം

💬 Comments

View all comments