0%

Chapter Title : എന്നും എന്റേത് മാത്രം 5 [Robinhood]

Author : Kambikathakal Read All Parts 436

അവൻ ചോദിച്ചു. "ഇനിയും ഇത് വേണോ കിച്ചുവേട്ടാ?. അവളോട് ഇനിയെങ്കിലും മനസ്സിലുള്ളത് പറഞ്ഞൂടേ?" അവന്റെ മുഖത്തേക്ക് നോക്കിയാണ് മാളു ചോദിച്ചത്. ഒരു നിമിഷം തന്നിൽ വന്ന പതർച്ച മറച്ചുവെക്കാൻ നവനീതിന് കഴിഞ്ഞില്ല.

"ദേ , ഇനീം ഇവിടെ കെടന്ന് നാടകം കളിച്ചാ ഇടിച്ച് നിന്റെ നെഞ്ചാങ്കൂട് ഞാൻ പൊളിക്കും. കുറേ കാലമായി കൂടെ , ഞങ്ങൾക്കെല്ലാം നിങ്ങൾ കിച്ചൂം , ലച്ചൂമാ. ്് നിങ്ങക്ക് രണ്ടിനുമോ? , ഒരു കിച്ചേട്ടനും അവന്റെ ഒരു ശ്രീക്കുട്ടിയും. നമ്മളെന്താടാ മണ്ടന്മാരാണോ ഒന്നും മനസ്സിലാകാണ്ടിരിക്കാൻ. എന്നിട്ട് അവന്റെ ഒരു കോപ്പിലെ ഉരുണ്ടുകളി" വിക്കിക്ക് ശരിക്കും ദേഷ്യം വന്നിരുന്നു.

നവി അവരുടെ അടുത്തായി ഇരുന്നു. അവന്റെ മുഖം കുനിഞ്ഞിരുന്നു. "പോട്ടെടാ , ഒടിയൻ ദേഷ്യത്തിന് പറഞ്ഞതാ" അവന്റെ തോളിൽ തട്ടിക്കൊണ്ട് ശ്രീ പറഞ്ഞു. കുറച്ച് നേരം ആരും ഒന്നും മിണ്ടിയില്ല.

"അവളെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു , അല്ല ഇപ്പോഴും ഇഷ്ടാ. പക്ഷേ വേണ്ട , അറിഞ്ഞുകൊണ്ടല്ലെങ്കിലും അവളുടെ ഇപ്പോഴത്തെ അവസ്ഥക്ക് ഞാനും ഒരു കാരണക്കാരനാ. ഇനിയും ഞാൻ കാരണം , വേണ്ട" "കിച്ചുവേട്ടാ , നിങ്ങക്ക് ലച്ചൂനോടുള്ള ഇഷ്ടം മനസ്സിലായത് കുറച്ച് വൈകിയാ. അതിനും മുമ്പ് നിങ്ങളോടുള്ള അവളുടെ പെരുമാറ്റത്തിൽ എനിക്ക് സംശയം തോന്നിയിരുന്നു. എല്ലാമൊന്ന് പറയാനിരുന്നപ്പഴാ അതൊക്കെ നടന്നത്. പക്ഷേ , ഇപ്പൊ അവള് ആ പഴയ ലച്ചുവല്ല" മാളു പറയുന്നത് ആകാംഷയോടെ കേൾക്കുകയായിരുന്നു നവനീത്.

"നിനക്ക് ഇഷ്ടമാണെങ്കിൽ പഴയതുപോലെ പറയാണ്ടിരിക്കരുത്. അവളോട് ഇപ്പഴും ഇഷ്ടമുണ്ടെങ്കിൽ ഈ വിഷമങ്ങളിൽ അവളുടെ കൂടെ നിന്നൂടെ?" സച്ചി അവന്റെ ്് ചുമലിലൂടെ കൈയ്യിട്ടുകൊണ്ട്

💬 Comments

View all comments