Chapter Title : എന്നും എന്റേത് മാത്രം 6 [Robinhood]
പിന്നേ , ഒരു സംശയം , എന്തോ ഉടായിപ്പാണെന്ന് മനസ്സിലായി. പക്ഷേ രണ്ടുംകൂടി പറയുന്നത് കേൾക്കാത്തത് കൊണ്ട് സംഭവം മാത്രം പിടികിട്ടിയില്ല. കുറച്ച് കഴിഞ്ഞപ്പോൾ സൂരജേട്ടന്റെ വീട്ടുകാരും സുഹൃത്തുക്കളും എല്ലാം എത്തി. അച്ഛനും അമ്മയും എത്തിയത് പിന്നെയും കുറച്ച് നേരം കഴിഞ്ഞിട്ടാണ്. എന്തിന് പറയുന്നു എല്ലാവരും കൂടി ആയപ്പോൾ വിഷമം പറച്ചിലും , ആശ്വസിപ്പിക്കലും ഒക്കെയായി ആകെ ബഹളമായിരുന്നു. സൂരജേട്ടന്റെ ഒരു അമ്മായി ഉണ്ട് , പുള്ളിക്കാരി കാരണം നേരത്തെ പറഞ്ഞ നേഴ്സിന് ഒന്ന് രണ്ട് വരവ് കൂടി വരേണ്ടിവന്നു സീൻ ശാന്തമാക്കാൻ.
= = =
ഡോക്റ്ററേ കാണാൻ പോയ രവിയങ്കിൾ തിരിച്ചുവന്നത് ആശ്വാസമുള്ള വാർത്തയും കൊണ്ടായിരുന്നു. പരിക്ക് അത്ര പ്രശ്നമുള്ളതല്ലാത്തതിനാൽ പിറ്റേന്ന് സൂരജേട്ടനേയും അതിന്റെ പിറ്റേദിവസം എന്നേയും ഡിസ്ചാർജ് ചെയ്യാം എന്ന് തീരുമാനമായി. അല്ലെങ്കിലും ഈ ആശുപത്രിവാസം എനിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല.
ചിന്നുവിനെ കൊണ്ടുവിട്ട് ശ്രീ കൂടി എത്തി. കാര്യം അറിഞ്ഞിട്ടും വരാൻ പറ്റാത്തതിലുള്ള വിഷമം വീഡിയോക്കോൾ ചെയ്താണ് ചിന്നു തീർത്തത്. അവളെ കുറ്റം പറയാൻ പറ്റില്ല , റിയയുടേയും ഐശുവിന്റേയും കാൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇടക്കിടെ എന്നെ ശ്രീക്കുട്ടി നോക്കുന്നപോലെ തോന്നി , പക്ഷേ എന്തുകൊണ്ടോ ശ്രദ്ധിക്കാൻ പോയില്ല. വാർഡിന്റെ അങ്ങേ അറ്റത്തുള്ള ടീവിയിൽ അപകടത്തിന്റെ വാർത്ത മാത്രമാണ് കാണാൻ കഴിയുന്നത്. ശരിക്കും പറഞ്ഞാൽ ആ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഇപ്പോഴും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.
ഹോസ്പിറ്റലിൽ നിന്ന് തൃശൂരിലേക്കാണ് ഞങ്ങൾ പോയത്. ജോയിൻ ചെയ്തിട്ട് അധികം ആകാത്തതുകൊണ്ട് അച്ഛന് ലീവ് എടുക്കാൻ പ്രയാസമുണ്ടായിരുന്നു. അമ്മ ഇല്ലാതെ പുള്ളിക്ക് പറ്റുകയുമില്ല. അതുകൊണ്ട് തൃശൂരിലേക്കാണ്
💬 Comments
View all comments