Chapter Title : എന്നും എന്റേത് മാത്രം 7 [Robinhood]
വാ. കട്ട് ചെയ്യാം” സഹദേവൻ പറഞ്ഞു. “അത് ശരിയാ, ചിന്നൂ വാ. രണ്ടും കൂടി. ഒരുമാതിരി സീരിയല് പോലെ” സച്ചി പറഞ്ഞത് കേട്ട് ലച്ചുവും ചിന്നുവുമടക്കം എല്ലാവരും ചിരിച്ചു.
“എന്നാലും നല്ല പ്ളാനായിരുന്നു. ഹോ ഇവളുടെ ആ ഞെട്ടൽ,” ഹരിപ്രസാദ് ലച്ചുവിനെ കളിയാക്കി. അത് കേട്ട് അവൾ അച്ഛനെ നോക്കി പേടിപ്പിച്ചു. ലച്ചു കാണിക്കുന്നത് കണ്ട് എല്ലാവർക്കും ചിരിപൊട്ടി. “എന്നാലും നിങ്ങളിത് എങ്ങനെ സെറ്റ് ചെയ്തു. സത്യം പറഞ്ഞാ ഞാൻ പോലും മറന്നുപോയി” ഹരിപ്രസാദ് ചോദിച്ചു.
“ഞങ്ങൾക്കും ഓർമ്മയില്ലായിരുന്നു അങ്കിളേ, പിന്നെ കിച്ചു പറയുമ്പഴാ ഞങ്ങളും ഓർത്തത്” വിക്കി പറഞ്ഞതും ലച്ചുവിന്റെ കണ്ണുകൾ വിടർന്നു. അവൾ നവിയെ നോക്കിയതും അവളേ തന്നെ നോക്കുകയായിരുന്ന അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളുമായി ഒരു നിമിഷം ്് കൂട്ടിമുട്ടി. അപ്പോൾ അവളുടെ മുഖത്ത് കണ്ട തിളക്കം മാത്രം മതിയായിരുന്നു അവന് മനസ്സ് നിറഞ്ഞ് ചിരിക്കാൻ. “പിള്ളേരേ വാ വാ, കട്ട് ചെയ്യാം” രമ പറയുന്നത് കേട്ട് എല്ലാവരും ടേബിളിന്റെ ചുറ്റും കൂടി.
ലച്ചു കേക്ക് മുറിച്ചപ്പോൾ എല്ലാവരും പാടി. “ഹാപ്പി ബർത്ത്ഡേ ടൂ യൂ... ഹാപ്പി ബർത്ത്ഡേ ടൂ യൂ... ഹാപ്പി ബർത്ത്ഡേ ടൂ ഡിയർ ലച്ചൂ... ഹാപ്പി ബർത്ത്ഡേ ടൂ യൂ...” മനസ്സ് നിറഞ്ഞൊരു പുഞ്ചിരി അപ്പോൾ ലച്ചുവിലും വന്നു. കട്ട് ചെയ്ത ആദ്യ കഷണവും പിടിച്ച് അവൾ എല്ലാവരേയും നോക്കി.
നവിയിലേക്ക് നോട്ടം എത്തിയതും അവൻ കണ്ണുകൊണ്ട് കാണിച്ചിടത്തേക്ക് അവളും നോക്ക്ഇ. അച്ഛനേയും, അമ്മയേയും കണ്ട ലച്ചു അവരുടെ അടുത്തേക്ക് ചെന്നു. ആദ്യം മായയ്ക്കും അത് കഴിഞ്ഞ് ഹരിപ്രസാദിനും
💬 Comments
View all comments