0%

Chapter Title : എന്നും എന്റേത് മാത്രം 7 [Robinhood]

Author : Kambikathakal Read All Parts 370

കേക്ക് കൊടുത്തു. ഒരുപാട് നാളുകൾക്ക് ശേഷം തങ്ങളുടെ മകളെ അത്ര സന്തോഷത്തോടെ കണ്ട് അവർക്കും വളരെയധികം സന്തോഷമായി. മായയും പ്രസാദും ലച്ചുവിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. പിന്നെ കേക്ക് തിന്നും, ക്രീം പരസ്പരം ്് വാരി തേച്ചും അവർ സന്തോഷം പങ്കുവച്ചു.

= = =

എല്ലാം കഴിഞ്ഞ് അവർ ഹാളിൽ ഒത്തുകൂടി. “മോളെ, എന്റെ മോൾക്ക് എന്താ ബർത്ത് ഡേ ഗിഫ്റ്റായി വേണ്ടത്” ലച്ചുവിനെ ചേർത്ത് പിടിച്ച് ഹരിപ്രസാദ് ചോദിച്ചു. “ഒന്നും വേണ്ട അച്ഛാ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഏയ് ഇല്ല, അങ്ങനെ പറഞ്ഞാ പറ്റില്ല. എന്തെങ്കിലും പറഞ്ഞേ പറ്റൂ.” “എന്തെങ്കിലും പറ ലച്ചൂ, നമ്മളോട് ആരും ഇങ്ങനെ പറയുന്നില്ലല്ലോ ദൈവമേ” ചിന്നു പറഞ്ഞപ്പോൾ എല്ലാരും ചിരിച്ചു. “അച്ഛന് ഇഷ്ടമുള്ളത് മതി” ലച്ചു പ്രസാദിനോട് പറഞ്ഞു. “ഉം, സോപ്പ്” മായ അവരെ നോക്കി ചിരിച്ചു.

“അച്ഛാ, എനിക്ക് ഒരു ആഗ്രഹമുണ്ട്. വഴക്ക് പറയോ” മകളുടെ ചോദ്യം കേട്ട് ഹരിപ്രസാദ് അവളെ നോക്കി. “എന്താ. നീ പറ” “ഞാൻ

കിച്ചേട്ടന്റെ കൂടെ ഒരു ചെറിയ റൈഡ് പോട്ടേ, വേഗം വരാം” ലച്ചുവിന്റെ ചോദ്യം സത്യത്തിൽ ഞെട്ടിച്ചത് കിച്ചുവിനെയാണ്. അവൻ ലച്ചുവിന്റെ മുഖത്തേക്ക് നോക്കി. അവൾ കൂൾ ആയി തന്നെ നിൽക്കുകയാണ്. അച്ഛൻ എന്ത് പറയും എന്ന ചിന്തയിലായിരുന്നു അവൾ.

“ഉം. പോയിട്ട് വാ” കുറച്ച് നേരം എന്തോ ആലോചിച്ചിട്ട് അയാൾ അനുവാദം കൊടുത്തു. “അല്ല, സമയം പത്താകാറായില്ലേ” “അത് സാരമില്ല. നിങ്ങള് പൊക്കോ” മായ പറഞ്ഞപ്പോൾ ഹരിപ്രസാദ് അങ്ങനെയാണ് പറഞ്ഞത്. എല്ലാം കേട്ട് അമ്പരന്ന നവി അമ്മയെ നോക്കി.

💬 Comments

View all comments