Chapter Title : എന്നും എന്റേത് മാത്രം 7 [Robinhood]
വേണ്ട, ജസ്റ്റ് ഒന്ന് പോയി വന്നാമതിയല്ലോ” സച്ചി പറഞ്ഞു
“അത് മതി. ആ ഗ്രൗണ്ട് വരെ പോവുന്നു വരുന്നു, അത്രയേ ഉള്ളൂ” നവി പറഞ്ഞത് കേട്ട് അനിത അവനെ ഒന്ന് നോക്കി.
“ഇല്ലമ്മാ. കളിക്കാനല്ല, ജസ്റ്റ് പോയി ഇരിക്കാനാ” “ഉം ശരി ശരി. അല്ല അവിടെവരെ എങ്ങനെ” “അത് വിക്കി വരും” അമ്മ അടുത്ത ചെക്ക് വെക്കുന്നതിന് മുന്പ് നവിയുടെ മറുപടി വന്നു. “ഹും” മൂളിയശേഷം അനിത അകത്തേക്ക് പോയി.
*=*=*
രണ്ടാഴ്ചയോളം തൃശൂരിൽ ഞാൻ ഉണ്ടായിരുന്നു. ആ ദിവസങ്ങളിൽ ഞാനും അനഘയും നല്ല കമ്പനിയായി. എനിക്ക് വരയിലും ഡിസൈനിങ്ങിലും ഉള്ളത് പോലെ അവൾക്ക് ഫോട്ടോഗ്രാഫിയിലായിരുന്നു താൽപര്യം. പക്ഷെ മിക്കവാറും എല്ലാർക്കും പറ്റുന്ന പോലെ വീട്ടുകാർ പറയുന്നത് കേട്ട് കൊമേഴ്സ് എടുക്കേണ്ടിവന്നു.
ആ സമയത്താണ് അച്ഛന് ഒരു ടൂർ വരുന്നത്. മാനേജർ ആണല്ലോ, അതുമായി ബന്ധപ്പെട്ട എന്തോ സംഭവമാണ്. കുറേ സ്ഥലങ്ങളിൽ കോൺഫറൻസുമൊക്കെയായി ഏതാണ്ട് ഒരു മാസം നീണ്ട് നിൽക്കുന്ന ഒരു വലിയ ടൂർ പരിപാടി. തൃശൂരിൽ ആകെ ബോറടിച്ച് ഇരുന്നപ്പോഴാണ് ആരുടെയോ പുണ്യം പോലെ ഈ കാര്യം വന്നത്. അമ്മ കൂടെ പോകാത്തത് കൊണ്ടും, എന്റെ അവസ്ഥ പിതാശ്രീക്ക് മനസ്സിലായത് കൊണ്ടും എന്നോടും അമ്മയോടും തിരികെ നാട്ടിലേക്ക് പോവാൻ അച്ഛൻ പറഞ്ഞു.
അങ്ങനെ വീട്ടിലേക്ക് തിരിച്ചെത്തി. ആകെ
ഒരു വ്യത്യാസം, അന്ന് നേരാംവണ്ണം ഇവിടെ നിന്ന് എയർപ്പോർട്ടിലേക്ക് പോയതാണ്. ഇന്ന് കാല് പക്ക ആവാത്തത് കൊണ്ട് ഒരുവിധം ചാടി ചാടിയാണ് നടക്കുന്നത്. പക്ഷേ വീട്ടിൽ വന്നിട്ടും റെസ്റ്റിന്റെ പേരിലുള്ള അമ്മയുടെ കടുംപിടുത്തം മാത്രം അയഞ്ഞില്ല. അത്തൊ
💬 Comments
View all comments