Chapter Title : എന്നും എന്റേത് മാത്രം 7 [Robinhood]
പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ സങ്ങതി കട്ട ശോകമായിരുന്നു.
ഈ ആക്സിഡന്റ് കഴിഞ്ഞതിൽ പിന്നെ അമ്മയുടെ ്് ടെൻഷനും കൂടിയിട്ടുണ്ട്. മുമ്പൊക്കെ മാസങ്ങൾ കൂടുമ്പോൾ മാത്രമുള്ള ജ്യോത്സ്യനെ കാണാനുള്ള പോക്ക് ഇപ്പോൾ രണ്ടാഴ്ചതോറുമുള്ള ഒന്നായി മാറിയിരിക്കുന്നു. അതിനും പുറമെ വേഗത്തിൽ സുഖമാകാൻ ഏതൊക്കെയോ നേർച്ചകളും. ഉരുളൽ ഒന്നുമില്ലെങ്കിൽ രക്ഷപ്പെട്ടു, അല്ലെങ്കിൽ എന്നെ ഷെഡ്ഡിൽ കേറ്റേണ്ടിവരും.
*=*=*
“ഡാ കോപ്പേ, നീ എന്തുവാടാ കാണിച്ചത്” “ന്താടാ” നവിയുടെ ചോദ്യം കേട്ട് സച്ചി മനസ്സിലാകാതെ ചോദിച്ചു.
“മനുഷ്യനൊരു ഹെൽപ്പിന് നോക്കുമ്പോ അവനിരുന്ന് ഉണ്ണിയപ്പം കേറ്റുന്നു.”
“അളിയാ, നിനക്കറിയാലോ ഈ ഉണ്ണിയപ്പത്തോട് പണ്ടേ തോന്നിയതാ ഈ മൊഹബത്ത്. അതിങ്ങനെ മുന്നിലിരിക്കുമ്പോ ഞാൻ പിന്നെങ്ങനെ നിന്നെ ്് മൈന്റ ചെയ്യും”. പഹയന്റെ ബല്ലാത്ത മറുപടി കേട്ടപ്പോൾ ബാക്കി പറയാനുള്ളത് പുറത്തേക്ക് വന്നില്ല.
അനിതയും സച്ചിയും ഇറങ്ങാൻ തുടങ്ങുന്ന സമയത്താണ് വിക്കി വരുന്നത്. അവന് ബൈക്കിൽ നിന്ന് ഇറങ്ങാനുള്ള സാവകാശം പോലും നവി കൊടുത്തില്ല. അപ്പോഴേക്കും അവൻ വണ്ടിയുടെ അടുത്തേക്ക് എത്തിയിരുന്നു.
“പോവുന്നതൊക്കെ ഓക്കെ, കുറച്ച് നേരം ഇരിക്കുകാ വരിക,”
“അത്രയേ ഉള്ളൂ അമ്മേ, ഇതൊക്കെ പിന്നേം പറയണോ” ബൈക്കിൽ കേറിക്കൊണ്ട് നവി പറഞ്ഞു.
“നിന്നോടല്ല, വിക്കീ ഞാൻ നിന്നോട് പറഞ്ഞതാ” “ശരിയാന്റി, പെട്ടന്ന് തിരിച്ച് കൊണ്ടാക്കാം” വിക്കി പറഞ്ഞതും നവി അവന്റെ മുതുകിനിട്ട് ഒരു ഇടി കൊടുത്തു. “എന്നാ നിങ്ങള് വിട്ടോ” പറഞ്ഞ് കൊണ്ട് വിക്കി വണ്ടി മുന്നോട്ട് എടുത്തു.
“ഡേയ് പയ്യൻ, മമ്മി പറഞ്ഞത് കേട്ടല്ലോ. കുറച്ച് നേരം ഇരുന്നിട്ട് നിന്നെ കൊണ്ടുപോയി നിന്റെ വീട്ടിൽ തട്ടണം” വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ വിക്കി
💬 Comments
View all comments