Chapter Title : എന്നും എന്റേത് മാത്രം 7 [Robinhood]
അങ്ങനെ പണാ. നീ ഒരുമാതിരി ലോലവൽ ഡയലോഗൊക്കെ ഇട്ടാൽ ഇവനൊക്കെ മാത്രേ കത്തൂ. എന്നേപ്പോലുള്ളവരൊക്കെ എന്ത് ചെയ്യും” ഞങ്ങളെ നോക്കി അപ്പോൾ തന്നെ വന്നു അവന്റെ അടുത്ത ചളിയേറ്.
എന്തൊക്കെ പറഞ്ഞാലും വാല് ്് മുറിയുന്ന നേരത്ത് ടൈമിങ്ങ് ഒട്ടും പാളാതെ ഗൗരവവും ഒട്ടും കുറക്കാതെ ഇമ്മാതിരി കൗണ്ടറുകൾ അടിക്കുന്നത് വല്ലാത്ത ഒരു കഴിവ് തന്നെ (Just Sreehari things).
“നോക്കിയിരിക്കാതെ കല്ലെടുത്ത്
ചാമ്പെടാ” അതുൽ പറഞ്ഞതും ശ്രീ താഴെ കിടന്ന കല്ല് എടുത്ത് കഴിഞ്ഞിരുന്നു. “അവനെ എറിഞ്ഞ് കൊല്ലാനല്ല. ചെറുത് മതി.” കൈയ്യിൽ കിട്ടിയ ചെറിയ കല്ലുമായി ലവൻ എഗെയിൻ ബാക്ക് ടു ദ പൊസിഷൻ.
ഉള്ളം കൈയ്യിൽ കല്ല് വന്നതും അവൻ അതെടുത്ത് തിരിച്ചും മറിച്ചും നോക്കി. ശേഷം ഒരു ചെറു ചിരിയോടെ “ചാത്തൻമാരേ, മിന്നിച്ചേക്കണേ.” അത് കഴിഞ്ഞ് പിന്നെ ഞങ്ങൾ കാണുന്നത് സുബിയുടെ കൈക്ക് പോയി കൊള്ളുന്ന കല്ലിനെയാണ്.
“ഏത് മൈ**” “പൊന്നെടാ, കർത്താവിന്റെ നാമത്തിൽ ബാക്കി പറയല്ല്”. സുബിൻ എഴുന്നേറ്റപ്പോഴേക്കും കറക്റ്റ് സമയത്ത് വക്കാലത്തും കൊണ്ട് അതുലും എണീറ്റിരുന്നു.
“നിങ്ങളായിരുന്നോ. എന്തോന്നിനാ എന്നെ എറിഞ്ഞത്?” “അത് നീ വിളിച്ചിട്ട് കേട്ടില്ല. അതുകൊണ്ടാ” ശ്രീ ചിരിച്ചു. “അതിന് എറിയണോ. അല്ല, നിങ്ങളിലാർക്കാ ഇത്ര നല്ല ഉന്നം” ഏറ് കൊണ്ട സ്ഥലത്ത് തടവിക്കൊണ്ട് സുബിൻ ചോദിച്ചു.
“യ്യോ, ഞാനല്ല. ഇവൻ തന്നെയാ എറിഞ്ഞത്” ശ്രീ തന്നെ നോക്കുന്നത് കണ്ട അതുൽ സുബിനോടായി പറഞ്ഞു.
“ശത്രുക്കളോട് പോലും ഇങ്ങനെയൊന്നും പെരുമാറരുത് ചേട്ടൻമാരേ”
“അല്ല നവിയേട്ടാ, ആക്സിഡന്റിന്റെ കാര്യം അമ്മ പറഞ്ഞിരുന്നു. എങ്ങനെ, സുഖമായോ?” “ആടാ കുഴപ്പമില്ല.
💬 Comments
View all comments