Chapter Title : എന്നും എന്റേത് മാത്രം 7 [Robinhood]
അമ്മയ്ക്ക് സുഖാണോ” “ആ നല്ലത് തന്നെ” സുബിൻ ചിരിച്ചു. പിന്നെ ചുറ്റുപാടും നോക്കിയിട്ട് അവരോട് ചോദിച്ചു “അല്ല, കോറം തികഞ്ഞില്ലല്ലോ. എവിടെ സച്ചിയേട്ടൻ?”
“അവൻ അനിതാന്റീടെ കൂടെ ഏതോ ജ്യോത്സ്യനെ കാണാൻ പോയതാ” “സച്ചിയേട്ടനോ!” “അവനായിട്ട് പോയതല്ല. അമ്മ വിളിച്ചോണ്ട് പോയതാ” നവി പറയുന്നത് കേട്ട് എല്ലാരും ചിരിച്ചു.
= = =
“സുബിനേ, എവിടെ?” “എന്തോന്ന്” ശ്രീ ചോദിച്ചത് അവന് മനസ്സിലായില്ല. ഞങ്ങൾക്കും. “എവിടേ” “എന്തോന്നാ ശ്രീയേട്ടാ”
“എവിടേ, ചെലവെവിടേ” “അത് അന്നേ തന്നതല്ലേ” “മോനേ സുബിനേ, നമ്മളൊന്നും അറിയുന്നില്ലെന്ന് വിചാരിച്ചോ. അന്ന് തന്നത് ഡിഗ്രീടെ ചെലവ്, ടീമിൽ കേറിയതിന്റെ ചെലവ് ്് കിട്ടീല്ലല്ലോ” “ഓഹ് അതായിരുന്നോ, തരാന്നേ. വർക്കിന് പോയതിന്റെ ഫണ്ട് ഒന്ന് വന്നോട്ടെ” “അത് വരട്ടേ, പക്ഷെ അപ്പഴേക്കും നീ ആലപ്പീലേക്ക് പോയേക്കരുത്” “ഏയ്”
“ഹാ, പോയാ അവിടെ വന്ന് ഇടിക്കും. അല്ലെ ബോയ്സ്” “പിന്നല്ല. ചെലവ് തരാത്തവന്റെ കൈകളല്ല, തലയാണ് വെട്ടേണ്ടത്.” “എന്നിട്ട് പീജി കഴിഞ്ഞതിന്റെ ചെലവെവിടേ” വിക്കി ചോദിച്ചപ്പോഴാണ് അതുലിന് താൻ പറഞ്ഞതിന്റെ അപകടം മനസ്സിലായത്.
“ഡാ, അത് തരാം കുറച്ചൊന്ന് വെയിറ്റ്. ഒന്നുമില്ലെങ്കിലും ഞാനും ഒരു V I P അല്ലേ” “എന്തോ, എങ്ങനേ” “അതല്ലടാ മറ്റേത്, വേലയില്ലാ പട്ടദാരി” അതും പറഞ്ഞ് അതുൽ ചിരിച്ചു. അത് പിന്നെ ഒരു കൂട്ടച്ചിരിയായി ശരിയാ. ഡിഗ്രിയും, പീജിയുമൊന്നുമുണ്ടായിട്ട് കാര്യമില്ല. നമ്മടെ നാടല്ലേ.
*=*=*
രാത്രി ഫുഡ് ഒക്കെ അടിച്ച് ചുമ്മാ ഇൻസ്റ്റയിൽ തോണ്ടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് സച്ചിയുടെ കോൾ “ഹലോ പറയെടാ” “ഡാ പുല്ലേ, വേഗം നിന്റെ ഏനക്കേടൊക്കെ മാറ്റിക്കോ”
“എന്താടാ
💬 Comments
View all comments