Chapter Title : എന്നും എന്റേത് മാത്രം 7 [Robinhood]
പെട്ടന്നൊരു സ്നേഹം” “അയ്യ, നിന്നോടുള്ള സ്നേഹം
മൂത്തിട്ടൊന്നുമല്ല. എനിക്ക് ഇനിയും ഈ പരിപാടിക്ക് പോവാൻ വയ്യ” “ഏത് പരിപാടിയുടെ കാര്യാ നീ പറയുന്നേ” “ഒന്നും അറിയില്ലല്ലേ, പന്നീ. ഞാൻ ഈ ജ്യോത്സ്യന്റെയടുത്ത് ഇനി പോവൂല്ലാന്ന്” “അതെന്താ, അയാള് നിന്നെ പിടിച്ച് കടിച്ചാ” “ദേ, ഞാൻ വല്ലോം പറയും കേട്ടോ. എടാ മൂപ്പര് വേൾഡ് പാരാ നമ്പർ വണ്ണാ.” “എന്തുപറ്റി”
“എടാ, സംഭവം നിന്റെ ജാതകം നോക്കാനാണ് പോയതെങ്കിലും അമ്മ നിർബന്ധിച്ചിട്ട് എന്റെ ജാതകം കൂടി എടുക്കേണ്ടിവന്നു. അതിപ്പൊ ആകെ തലവേദനയായി” “എന്നാച്ച് ഡാ തമ്പീ” “മൊത്തത്തിൽ മൂ*___” “എങ്ങനെ”
“ജാതകം നോക്കീട്ട് മൂപ്പര് എന്തൊക്കെയോ പറഞ്ഞു. എനിക്ക് വലുതായിട്ടൊന്നും മനസ്സിലായില്ല. പക്ഷേ പുള്ളി പറഞ്ഞതും പിന്നെ ഒരു പേപ്പറിൽ എഴുതി തന്നതുമെല്ലാം നിന്റെ അമ്മ എന്റെ അമ്മയോട് പറഞ്ഞു. അപകടമെന്നോ, അപമാനമെന്നോ എന്തൊക്കെയോ പറയുന്നുണ്ട്. കേസും ജയിലിൽ കഴിയാനുള്ള യോഗവുമൊക്കെ ലിസ്റ്റിലുണ്ട്. വന്ന് കേറിയമുതൽ ഏതായാലും ചെവിതല കേട്ടിട്ടില്ല.” “ഷൂപ്പർ” “നീ ഒരുപാട് കിണിക്കണ്ടാ, നിനക്കുള്ളത് ഓൺ ദ വേയാ” “ഇതിലും വലുതോ! അതെന്തോന്നാ”
“മിക്കവാറും ഒന്ന് രണ്ട് മാസത്തിനുള്ളിൽ,” “മാസത്തിനുള്ളിൽ, എന്തോന്നാടാ പുല്ലേ” “നിന്റെ ബാച്ച്ലർഷിപ്പ് പോകുമെന്ന്” “എന്തോന്ന്!” “അത് തന്നെ മോനേ, നിന്നെ പിടിച്ച് കെട്ടിക്കാൻ പോവ്വാന്ന്. ഹാപ്പിയായില്ലേ അളിയാ”
“ഡാ ദ്രോഹീ, വെറുതെ ഓരോന്ന് പറയല്ലേടാ” “വെറുതെ അല്ലടാ, അങ്ങനെ ഏതാണ്ടൊക്കെയാ അവര് പറഞ്ഞത്.” “അത്തൊ എന്താ പ്ളാൻ, ഹലോ. ഹലോ കിച്ചൂ. ഡാ”
*=*=*
ദിവസങ്ങൾ ്് ആരേയും കാത്തുനിൽക്കാതെ മുന്നോട്ട് പോവുകയാണ്. ഓഫീസിൽ ലീവ് ഒരുപാട് കൂടുതലായിട്ടുണ്ട്. എന്റെ അവസ്ഥ
💬 Comments
View all comments