Chapter Title : എന്റെ ആദ്യ പ്രണയം [John Henry]
അന്ന് അതിനോട് വല്യ താൽപര്യം ഇല്ലായിരുന്നു .അങ്ങനെ പുതിയ സ്കൂളിലെ ആദ്യ മാസം പെട്ടെന്ന് കടന്നു പോയി .പെൺകുട്ടികളോടെല്ലാം നല്ല കമ്പനിയായി .അങ്ങനയാണ് എന്റെ ജീവിതത്തിലേക്ക് ഐശ്വര്യ കടന്നു വരുന്നത് .നല്ല നാടൻ പെൺകുട്ടി നല്ല സൗന്ദര്യം .അവളുമായി ചെങ്ങാത്തത്തിൽ ആയതിനു ശേഷം എനിക്കെന്തോ വല്ലാത്ത ഉഷാറായിരുന്നു പല കാര്യങ്ങൾക്കും .അവൾ എന്റെ പ്രണയിനി ആണെന്നുള്ള തോന്നൽ എനിക്കുണ്ടായി .പക്ഷെ അവളോടിതെങ്ങനെ പറയും എന്നാ ഒരു ചോദ്യം എന്റെ മനസ്സിൽ അലയടിച്ചു .ഞാൻ കർത്താവിനോടു ഏറ്റവും മുട്ടിപ്പായി പ്രാർത്ഥിച്ചത് ആ ഒറ്റ ദിവസത്തിന് വേണ്ടി ആയിരുന്നു .അങ്ങനെ ആ ദിവസം വന്നെത്തി അവളെ കണ്ടതും ഞാൻ വല്ലാതെ വിറച്ചു .അപ്പോൾ എനിക്ക് ഓർമ വന്നത് എന്റെ അപ്പന്റെയും അമ്മയുടെയും പ്രണയം ആയിരുന്നു .സ്കൂൾ കാലഘട്ടത്തിൽ തന്നെ ആയിരുന്നു എന്റെ അപ്പന്റെയും അമ്മയുടെയും പ്രണയം .അവരുടെ ആ പ്രണയത്തിൽ വീട്ടുകാർക്ക് വലിയ എതിർപ്പുണ്ടായിരുന്നു .എങ്കിലും ആ പ്രണയത്തെ തകർക്കാൻ ആർക്കും കഴിഞ്ഞില്ല .അമ്മയുടെ കല്യാണത്തിന്റെ തലേ ദിവസം അപ്പൻ അമ്മയുമായി ഒളിച്ചോടി .അപ്പന്റെ ആകെ ഉണ്ടായിരുന്ന സമ്പാദ്യം അമ്മയും പിന്നെ അധ്വാനിക്കാൻ കെല്പ്പുള്ള ഒരു ശരീരവും മനസ്സും .അപ്പൻ അമ്മക്ക് ഒരു കുറവും വരുത്തിയില്ല .പൊന്നു പോലെ അമ്മയെ നോക്കി .ശിങ്കാരിമംഗലത്തു അപ്പൻ ഒരു പ്രമാണിയായ വളർന്നു .അപ്പന്റെ അപ്പനെക്കാൾ സമ്പാദ്യം ഉള്ളവനായ് അപ്പൻ മാറി .രണ്ടു പേരുടേയും കുടുംബക്കാർ വന്നു തിരിച്ചു നാട്ടിലേക്കു വിളിച്ചു പക്ഷെ അപ്പന് അവരോടു സ്നേഹം ഉണ്ടായിരുന്നെങ്കിലും പോകാൻ കൂട്ടാക്കിയില്ല .താൻ അധ്വാനിച്ച മണ്ണു വിട്ടു പോകാൻ അപ്പൻ കൂട്ടാക്കിയില്ല .സത്യം പറഞ്ഞാൽ
💬 Comments
View all comments