Chapter Title : എന്റെ ആദ്യ പ്രണയം [John Henry]
ഒരു റിയൽ ഇൻസ്പിറേഷനൽ സ്‌റ്റോറി .ഫസ്റ്റ് ബെൽ കേട്ടപ്പോഴാണ് ഞാൻ എന്റെ ചിന്തയിൽ നിന്നും ഉണർന്നത് .എന്ത് വന്നാലും വേണ്ടില്ല അവളൊട് എന്റെ ഇഷ്ടം തുറന്നു പറയണം.അവൾ ആ സമയത്തു ബെഞ്ചിൽ ഒറ്റക്കായിരുന്നു .ഞാൻ അവളുടെ അരികിൽ ഇരുന്നു . അവൾ : എന്താ ഉദ്ദേശം . ഞാൻ :എനിക്ക് നിന്നോടു ഒരു കാര്യം പറയാനുണ്ട് . അവൾ:എന്താടാ ? ഞാൻ : എനിക്ക് ഒരാളെ ഇഷ്ടമാണ് . അവൾ : ആരാടാ? ,ആരായാലും പറ നമ്മുക്ക് സെറ്റാക്കാം . ഞാൻ:എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് . അവൾ:(കുറച്ചു നേരം നിശ്ശബ്ദതയായി ഇരുന്നു) .നിനക്കു എന്നെ ശരിക്കും ഇഷ്ടമാണോ ? ഞാൻ : എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ് .ചെറിയ ഒരു ഇഷ്ടമല്ല മനസ്സ് എന്നോട് തന്നെ ഒരു ആയിരം വെട്ടം പറഞ്ഞ ഒരു ഇഷ്ടം. അവൾ:എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല സ്കൂളിലെ ഏറ്റവും മിടുക്കനായ നിനക്ക് എന്നോട് ഇഷ്ടമോ?നിനക്കു ഒരു കാര്യം അറിയുമോ ഞാൻ എന്റെ ഇഷ്ടം നിന്നോട് തുറന്നു പറഞ്ഞാൽ നീ എങ്ങനെ പ്രതികരിക്കു൦ എന്നറിയാത്തതുകൊണ്ടു ഞാൻ എന്റെ മനസ്സിൽ വച്ചു താലോലിച്ചിരുന്നു ഇഷ്ടമാണ് നീ ഇപ്പോൾ എന്നോട് പറഞ്ഞത്. ഞാൻ: അപ്പോൾ നീ ആരാണ് എന്ന് പറ സെറ്റാക്കാം എന്ന് പറഞ്ഞതോ ? അവൾ:നിനക്ക് ഞാൻ തൊട്ടു മുൻപ് വരെ സുഹൃത്തായിരുന്നു ആ സൗഹൃദം നഷ്ടപ്പെട്ടാലോ എന്നാ ചിന്തയാണ് എന്നെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചത് . ഞാൻ:(ഒരു കള്ളച്ചിരിയോടെ )അപ്പോൾ ഞാൻ ഇപ്പോൾ നിനക്കാരാണ് ? അവൾ:നീ എന്റെ എല്ലാം എല്ലാം ആണ് .നീ
💬 Comments
View all comments