Chapter Title : എന്റെ ആമി [കുഞ്ചക്കൻ]
ഇടറുന്ന ശബ്ദവും വകവെക്കാതെ ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു…
പറഞ്ഞ് തീർന്നതും പടക്കം പൊട്ടുന്ന പോലൊരു അടിയായിരുന്നു ഉമ്മാന്റെ മറുപടി.
അടിച്ചോ… നിങ്ങൾക്ക് എന്നെ വേണ്ടങ്കിൽ എന്നെ അടിച്ച് കൊന്നൊ.. എന്നാലും ഞാൻ കണ്ടത് ഞാൻ പറയും…
ഞാൻ ഇത്രയും പറഞ്ഞപ്പോഴേക്ക് ഉമ്മയ്ക്കും സങ്കടം വന്ന് കണ്ണൊക്കെ നിറഞ്ഞിരുന്നു. അത് കണ്ടപ്പോൾ എനിക്ക് അധികം വിഷമം തോന്നി ഞാൻ ഉമ്മയെ കെട്ടി പിടിച്ച് കരയാൻ തുടങ്ങി.
ഉമ്മ എന്നെ വിട്ട് പോവല്ലേ ഉമ്മാ.. ഉമ്മ പോയാൽ പിന്നെ എനിക്ക് ആരാ ഉള്ളത്. ഉമ്മ പോയാൽ ഞാൻ ഉറപ്പായിട്ടും ചാവും..
എന്റെ വാക്കുകൾ കേട്ടിട്ടോ എന്റെ കരച്ചിൽ കണ്ടിട്ടോ ആയിരിക്കാം ഉമ്മയും എന്നെ മുറുകെ കെട്ടിപ്പിടിച്ച് പൊട്ടി കരഞ്ഞു…
നീ എന്തൊക്കെയാടാ പറയുന്നത്. നീ എന്തൊക്കെയോ തെറ്റുധരിച്ചു വെച്ചിരിക്കുകയാണ്. അല്ലാതെ ഞങ്ങൾ തമ്മിൽ ഒന്നുമില്ല.
അപ്പൊ ജെസി ചേച്ചി പറഞ്ഞതോ… ഉമ്മയെ പെണ്ണ് കാണാൻ വന്നതാണെന്ന്…
അതവൾ വെറുതെ പറഞ്ഞതടാ പൊട്ടാ…
പിന്നെ എന്തിനാ അവര് വന്നത്.
അവര് ഈ വഴി പോയപ്പോ വെറുതെ കേറിയതാണ്. ജെസി അവരുടെ ക്ലോസ് റിലേറ്റീവ് ആണ്. ആ അമ്മച്ചിയോട് ഇവൾ എപ്പോഴും എന്നെ പറ്റി പറയാറുണ്ട് അപ്പൊ ആ അമ്മച്ചിക്ക് എന്നെ കാണാൻ ഒരു ആഗ്രഹം. ഇന്ന് ഇതുവഴി പോയപ്പോ എന്നെ ഒന്ന് കാണാം എന്ന് പറഞ്ഞ് വന്നതാണ് ഇങ്ങോട്ട്. അല്ലാതെ എന്നെ കെട്ടി കൊണ്ട് പോവാൻ ഒന്നും അല്ല. ആ സാറിന്റെ കൂടെ രണ്ട് കുട്ടികളെ നീ കണ്ടില്ലെ അതിൽ ഒന്ന് അയാളുടെ കുട്ടി തന്നെയാണ്. എന്നെക്കാളും ഒരു സുന്ദരി
💬 Comments
View all comments