Chapter Title : എന്റെ ആര്യ 2 [Mr.Romeo]
തരുണിമണികളുടെ പുറകിൽ അവൾ വന്നത്...
Wow, അറിയാതെ ആണേലും പറഞ്ഞു പോയി അത്രയും സൗന്ദര്യം... സൗന്ദര്യം എന്നല്ല ദേവിയാണവൾ... ആ ചുവന്ന കാഞ്ചിപുരം പട്ടിൽ അവളുടെ സൗന്ദര്യം ഇരട്ടിച്ച പോലെ...
"അവൾ എനിക്ക് അരികിൽ വരുമ്പോഴും അവളുടെ മുഖത്ത് സന്തോഷമോ അത്ഭുതമോ അങ്ങനെ എന്തെലാം ഭാവങ്ങൾ അവളിൽ പ്രകടമായിരുന്നു....
"അങ്ങനെ താലി കെട്ടുമ്പോഴും അവളുടെ നീർക്കണം എന്റെ കൈത്തണ്ടയിൽ വന്നു പതിച്ചു...
"എനിക്ക് മനസിലാക്കാൻ കഴിയുന്നില്ല...
"താലി കെട്ടി നെറുകയിൽ സിന്ധുരവും ചാർത്തി... പിന്നിടുള്ള കാര്യങ്ങൾ അതിന്റെ മുറക്ക് നടന്നു...
"സമാധാനം ആയിരുന്ന് ഭക്ഷണം കഴിക്കാനോ ഒന്നും സമധിച്ചില്ല... അവളുടെ ബന്ധുക്കളും സുഹൃത്തുക്കളും വന്ന് ഓരോ കമന്റ് അടിച്ചും നേരം പോയി... അവളെ എന്റെ മാതാശ്രീ കൂട്ടികൊണ്ട് പോയി ഞാൻ ഒറ്റക്ക് നിന്ന് മുഷിഞ്ഞ് നില്കുമ്പോഴാ രാഹുലിന്റെയും അലീഷായുടെയും വരവ്...
"എന്താ മാഷെ കല്യാണം പൊളിച്ചല്ലോ...
അതും പറഞ്ഞു അവളുടെ വക ഒരു വാര്...
"ഡാ, രാഹുലെ ദേ ഈ സാത്തനത്തിനെ കൊണ്ടുപോയെ...
ഞാൻ പല്ല് കടിച്ച് എന്റെ അമർഷം അടക്കിപിടിച്ചു....
"ഞാൻ ചുമ്മാ പറഞ്ഞതാ മാഷേ, എന്തായാലും അവള് ആഗ്രഹിച്ച പോലെ നടന്നല്ലോ... പെട്ടന്ന് എന്തോ അബത്ഥം പറഞ്ഞത് പോലെ നിന്ന് നാക്ക് കടിച്ചു...
"എന്ത്... ആര് ആഗ്രഹിച്ച പോലെ എന്ത് നടന്നു എന്ന്... പെട്ടന്നുള്ള എന്റെ ചോദ്യം രണ്ടുപേരിലും ഞെട്ടലുണ്ടാക്കി.... അപ്പൊ തന്നെ രാഹുല് വിഷയം മാറ്റി...
"എന്തായാലും ഇവരെല്ലാവരും എന്നിൽ നിന്ന് എന്തൊക്കെയോ മറകുന്നുണ്ട്... സാരല്യ ഞാൻ കണ്ടു പിടിച്ചോളാം....
"നീ അത് വിട് ഒരു ബുദ്ധിയും ബോധവും ഇല്ല, എന്താ പറയാ...
💬 Comments
View all comments