Chapter Title : എൻ്റെ അച്ചു [അഗ്രജൻ]
പറഞ്ഞുകൊണ്ടിരിക്കുന്ന ഈ ഞാൻ.
ഇപ്പോൾ ഭാര്യയും മകളുമായി ഒരു ചെറിയ വീടുവച്ചു കഴിഞ്ഞുപോരുന്നു.എൻ്റെ താഴെ 4 വയസ്സ് കുറവുള്ള അനിയത്തിയും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം.അവളിപ്പോൾ വിവാഹം കഴിഞ്ഞു അളിയനോടൊപ്പം വിദേശത്താണ്.കഥ തുടങ്ങുന്നത് 2007 ലാണ്.ശേഷം ഒരു നീണ്ട യാത്രയ്ക്കുശേഷം നമ്മൾ 2025 ൽ എത്തിച്ചേരും.
2007 ഏപ്രിൽ മാസം.മീനച്ചൂടിനെ തോല്പിച്ചുകൊണ്ട് നട്ടുച്ചകളെ പോലും കളിക്കുവാൻ തിരഞ്ഞെടുത്തിരുന്ന കാലം.ക്രിക്കറ്റും ഫുട്ബോളും കളിച്ചും വീണും മുറികളാണ് ചിലർ പ്ലാസ്റ്ററിട്ടും ഒക്കെ നടക്കുന്നത് പതിവുകാഴ്ചകളായിരുന്ന കാലം.ഇന്നത്തെ മക്കളോട് ഇടക്കെങ്കിലും ആ ഫോണൊന്ന് മാറ്റിവച്ചൂടെ എന്ന് ചോദിക്കുന്നതുപോലെ ഇടക്കെങ്കിലും വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നൂടെ എന്ന ചോദ്യങ്ങൾ പ്രസക്തമായി നിന്നിരുന്ന കാലം.അവധിക്കാലം എന്നപോലെതന്നെ ഏപ്രിൽ മെയ് മാസങ്ങൾ പൂരക്കാലങ്ങൾ കൂടെയാണ്.വിഷു വരെ സ്വന്തം നാട്ടിൽ അവധി ആഘോഷിക്കും.
വിഷുവിനു വിരുന്ന് വരുന്ന അച്ഛന്റെ ചേച്ചിയോടൊപ്പം അവരുടെ വീട്ടിലേക്ക് കുടിയേറിയാൽ പിന്നെ രണ്ടാഴ്ച കാലത്തോളം അവിടെയാണ് ബാക്കി അങ്കം.അതായിരുന്നു എല്ലാ അവധിക്കാലത്തിന്റെയും കണക്ക്.അങ്ങനെ ആ വിഷുവിനും വല്യമ്മയോടൊപ്പം ഞാൻ വല്യച്ഛന്റെ നാട്ടിലേക്ക് പോയി.അവിടത്തെ വലിയ കര്ഷകകുടുംബമായിരുന്നു വല്യച്ചൻ്റെത്.
അവിടെ അവരുടെ മക്കൾ എന്നേക്കാൾ ഒരുപാട് വയസ്സിനു മൂത്തവരായിരുന്നതുകൊണ്ടുതന്നെ കളിയ്ക്കാൻ പോയിട്ട് സംസാരിക്കാൻ പോലും കിട്ടുന്നത് അപൂർവമായിരുന്നു.എന്നാൽ അവിടെയും എന്റെ സമപ്രായക്കാരായ കുറെ കുട്ടികൾ എനിക്ക് കൂട്ടായി ഉണ്ടായിരുന്നു.അങ്ങനെ വന്ന ദിവസം നല്ല കുട്ടി ആയി വീട്ടിലിരുന്നു ശേഷം അടുത്ത ദിവസം പതിയെ പുറത്തോട്ടിറങ്ങി.
ചുറ്റും അറിയാവുന്ന വീട്ടുകാർ ആയതുകൊണ്ടും എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും സ്നേഹത്തിൽ കഴിയുന്നവരായതുകൊണ്ടും എവിടെയും പോവരുത് എന്നൊന്നും വിലക്കുണ്ടായിരുന്നില്ല.സ്ഥിരം കളിസ്ഥലമായ ബിനുവിന്റെ വീട്ടിലേക്കാണ് ഞാൻ നേരെ പോയത്.എന്റെ കണക്കുകൂട്ടൽ പോലെ എല്ലാവരും അവിടെ
💬 Comments
View all comments