Chapter Title : എൻ്റെ അച്ചു [അഗ്രജൻ]
ഉണ്ടായിരുന്നു.നാട്ടിൽ ക്രിക്കറ്റും ഫുട്ബോളും ആയിരുന്നു കാളി എങ്കിൽ ഇവിടെ ചെറിയൊരു വ്യത്യാസമുണ്ട്.
ഇവിടെ അധികവും പെൺകുട്ടികൾ ആയതുകൊണ്ടുതന്നെ അവർക്കുകൂടി പറ്റുന്ന കളികൾ ആയിരുന്നു കാര്യമായും ഉണ്ടായിരുന്നത്.ബിനു അവന്റെ അനിയത്തി സാന്ദ്ര.ഹരിത അവളുടെ അനിയത്തി ആതിര ഇതായിരുന്നു പ്രധാന കൂട്ടുകെട്ട്.പിന്നെ കുറെ വാളുകൾ വേറെയും ഉണ്ടാവാറുണ്ട്.
എന്നാൽ ഇപ്രാവശ്യം പരിചയമില്ലാത്ത രണ്ടു മുഖങ്ങൾ അതിൽ ഉണ്ടായിരുന്നു,അതുകൊണ്ടുതന്നെ എനിക്കും ഒരു ചമ്മലോ എന്തൊക്കെയോ ഉണ്ടായിരുന്നു.എന്നാൽ എന്നെ കണ്ടതും അവർ നാലുപേരും ഓടിവന്ന് സംസാരിക്കലും കൂട്ടികൊണ്ടുപോയി പുതിയ ആളുകളെ പരിചയപെടുത്താലും എല്ലാം ആയി.അന്നാണ് ഈ കഥയിലെ നായികയെ ഞാൻ ആദ്യമായി കാണുന്നതും മിണ്ടുന്നതും.
അർച്ചന അതായിരുന്നു അവളുടെ പേര്.അവളുടെ ചേച്ചി അനുപമ ഞങ്ങളെക്കാൾ ഒരു വയസ്സ് മൂത്തത്.അച്ചു അമ്മു അതായിരുന്നു അവരുടെ വിളിപ്പേരുകൾ....
അങ്ങനെ ഒളിച്ചുകളിയും,കള്ളനും-പോലീസും,കൊത്തങ്കല്ലും ഉൾപ്പെടെ പല കളികളും വല്യച്ഛന്റെ വീടിന്റെ പിറകിലെ പറമ്പിലെ കശുമാവിൽ കയറി കശുമാങ്ങ പറിക്കലും,പാടത്തിനും പറമ്പിനും ഇടയിലുള്ള കുളത്തിൽ ചൂണ്ടയിടലുമൊക്കെയായി പകൽ തിരക്കിലാവും ഞങ്ങൾ.
സന്ധ്യക്ക് എല്ലാവരും അവിടെയുള്ള കാവിൽ പോവും.ദീപാരാധനയ്ക്കും പൂജകൾക്കും ശേഷം തീരുമേനി തരുന്ന ശർക്കര ചേർത്ത അവിലും മലരും ചില ദിവസം സ്പെഷ്യൽ നെയ്പായസവും എല്ലാവരും കൂടെ ആൽച്ചുവട്ടിലിരുന്ന് കഴിക്കും.ശേഷം വീടുകളിലേക്ക്.
സീരിയലുകൾ കുടുംബങ്ങളെ അടക്കിഭരിച്ചിരുന്ന സമയമായതുകൊണ്ടുതന്നെ മുതിർന്നവരെല്ലാവരും ടീവിയുടെ മുന്നിൽ തന്നെ ആയിരിക്കും.എന്നാൽ അവിടെയും എനിക്ക് അനുഗ്രഹമായത് അച്ചുവും അമ്മുവും ആയിരുന്നു.അവർ പുതിയ താമസക്കാരായതുകൊണ്ടും സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ഉള്ള കുടുംബമായതുകൊണ്ടും ടീവി അവരുടെ വീട്ടിൽ ഉണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ അവർ സീരിയൽ കാണാൻ ഞങ്ങളുടെ വീട്ടിലായിരുന്നു വന്നിരുന്നത്.സീരിയൽ കാണാൻ ഇഷ്ടമില്ലാത്ത ഞാൻ അവരോടൊപ്പം ഇരുന്ന് സീരിയൽ കാണുന്നതും പതിവായി.
💬 Comments
View all comments