Chapter Title : എൻ്റെ അച്ചു [അഗ്രജൻ]
പറഞ്ഞു പോയി.പിന്നെ പിന്നെ എനിക്കും അവളോട് ഒരു അകലം വന്നു.
അങ്ങനെ ആ അവധിക്കാലത്തും കഴിഞ്ഞു വന്ന പല അവധിക്കാലങ്ങളിലും അവളെ കാണും എന്നല്ലാതെ മറ്റൊരു അടുപ്പവും കാണിച്ചില്ല.എന്നാൽ അവളെ കാണുമ്പോഴൊക്കെ എന്റെ ഉളിൽ എന്തൊക്കെയോ വികാരങ്ങൾ മിന്നിമായുന്നുണ്ടായിരുന്നു.അത് ഞാനും പുറത്തുകാണിച്ചില്ല എന്ന മാത്രം.
അങ്ങനെ ഞാൻ പ്ലസ് ടു കഴിഞ്ഞു എഞ്ചിനീയറിംഗിന് ചേർന്നു.പിന്നെ അങ്ങോട്ടുള്ള പോക്ക് പൂരത്തിന് മാത്രമായി.ഒന്നോ രണ്ടോ ദിവസത്തെ പരിപാടികൾ മാത്രം.അതും ഒന്നിനും സമയമില്ലാത്ത പോലെ ആവുകയും ചെയ്യും.അതിനിടയിൽ അവളെ കാണുമ്പോഴൊക്കെ ഒരു വിങ്ങൽ തോന്നും ഉള്ളിൽ.എന്തെങ്കിലുമൊക്കെ സംസാരിക്കും പിരിയും.കാലം അങ്ങനെ മുന്നോട്ട് പോയി ഒരിക്കൽ വല്യമ്മ പറഞ്ഞാണ് അവളുടെ വിവാഹം കഴിഞ്ഞെന്ന കാര്യം ഞാൻ അറിഞ്ഞത്.
ഏതോ ഒരു ദുബൈക്കാരൻ അവളെ കെട്ടി എന്നും ഇപ്പോ ഇങ്ങോട്ടുള്ള വരവൊക്കെ കുറവാണെന്നും മാത്രമേ എനിക്ക് അറിവുണ്ടായിരുന്നുള്ളു.ആ ദിവസങ്ങളിൽ എന്തിനാണെന്നറിയാതെ എന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്.
പിന്നെ പിന്നെ ആ വിഷമം മറന്നു പുതിയ ജീവിതവുമായി ഞാനും മുന്നോട്ട് പോയി.പഠിത്തം കഴിഞ്ഞതും ജോലിക്ക് കയറിയതും അധികം വൈകാതെ വിവാഹവും കുട്ടിയും എല്ലാമായി ഞാനും ഒരു കുടുംബനാഥൻ ആയിമാറി.
അങ്ങനെയിരിക്കെയാണ് ഒരിക്കൽ ഫേസ്ബുക്കിൽ ഞാൻ ഒരു സജഷൻ കാണുന്നത് അർച്ചന അഭിലാഷ്.ഫേസ്ബുക്ക് എടുത്തപ്പോൾ മുതൽ അർച്ചനയെ തിരയാറുണ്ടായിരുന്ന എനിക്ക് ആ അക്കൗണ്ട് തുറന്ന് അത് അവളുടെ ആണെന്ന് ഉറപ്പിക്കുവാൻ അധിക സമയം വേണ്ടി വന്നില്ല.
റിക്വസ്റ്റ് അയച്ചു.ദിവസങ്ങൾ മുന്നോട്ട് പോയി.ഒരു ദിവസത്തിൽ പല തവണ ഞാൻ ആ റിക്വസ്റ്റിന് അവൾ റെസ്പോണ്ട് ചെയ്തോ എന്നറിയാൻ ഫേസ്ബുക്ക് എടുത്തു നോക്കുമായിരുന്നു.രണ്ട് ദിവസത്തിന് ശേഷമാണ് എനിക്ക്
💬 Comments
View all comments