0%

Chapter Title : എന്റെ അച്ചുവിലൂടെ 2 [Njan Alchemist]

Author : kkstories Read All Parts 100

തുടങ്ങിയിട്ട് എന്നിട്ട് നീ എന്താ എന്നോട് ഒന്നും സംസാരിക്കാത്തെ. എന്നെ പേടിച്ചിട്ടാണോ. അതോ അന്ന് ചുമ്മാ അവരൊക്കെ പറഞ്ഞപ്പോൾ ഇഷ്ടമാണെന്ന് പറഞ്ഞതാണോ. കഷ്ടപ്പെട്ട് നീ ഒരിക്കലും എന്നെ ഇഷ്ടപ്പെടണ്ട. തമാശയാണെങ്കിൽ നീ ഇപ്പോ അതെന്നോട് പറയണം. എന്തെന്നാൽ ഞാൻ അത്രയ്ക്ക് സ്നേഹിച്ച ഒരുത്തി എന്നെ നല്ല രീതിയിൽ തേച്ച് വലിച്ച് കീറി ഒട്ടിച്ചിട്ടാണ് പോയത്. അതിൽ നിന്നു തന്നെ റിക്കവർ ആകാൻ ഒരുപാട് നാൾ വേണ്ടിവന്നു എനിക്ക്. ഇനി ഒന്നും കൂടെ താങ്ങാനുള്ള ത്രാണില്ല എനിക്കില്ലാഞ്ഞിട്ടാ... ഞാനത് സീരിയസ് ആയിട്ടാണ് പറഞ്ഞതെങ്കിലും. ആ കള്ള നാറി... പറയുവാ... നിന്നെ പറ്റിക്കാനുള്ള എൻറെയും മായയുടെയും അമൃതയുടെയും പ്ലാൻ ആയിരുന്നു ഇതെന്ന്. മാത്രമല്ല ഞാൻ ഓൾറെഡി കമിറ്റഡ് ആണെന്നും... ഇത് കേട്ടപ്പോൾ ശരിക്കും ദേഷ്യവും സങ്കടവും ഒരുപോലെ വന്നെങ്കിലും. ഒന്നും മിണ്ടാതെ ഞാൻ പുറത്തോട്ട് ഇറങ്ങി നടന്നു... എനിക്ക് ഇതൊന്നും വിധിച്ചിട്ടില്ലെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. പോരാത്തതിന് ദൈവത്തെയും ഒരുപാട് കുറ്റം പറഞ്ഞു. എനിക്കുമാത്രം എന്താ ഇങ്ങനെ. ഞാനെന്തു തെറ്റ് ചെയ്തിട്ടാ എന്നൊക്കെ. അങ്ങനെ ഞാൻ കുറച്ചു ദിവസം ലീവ് എടുക്കാൻ ഞാൻ തീരുമാനിച്ചു. എന്തെന്നാൽ അവർ മൂന്നു പേരെയും ഫേസ് ചെയ്യാനുള്ള മടി തന്നെ. ആദ്യ രണ്ടു ദിവസം കാണാഞ്ഞിട്ട് വിളി ഒന്നും ഇല്ലായിരുന്നു. എന്നാൽ അത് കഴിഞ്ഞ് അമൃതയും മായയും വിളിയോട് വിളി. ഞാനാണെങ്കിൽ ഫോൺ എടുക്കാനേ പോയില്ല. അങ്ങനെ മായ എനിക്കൊരു ടെക്സ്റ്റ് മെസ്സേജ് അയച്ചു. ഡാ നീ നാളെ എന്തായാലും ക്ലാസിൽ വരണം. അച്ചുവിന് നിന്നോട് എന്തോ അത്യാവശ്യമായിട്ട് പറയാനുണ്ടെന്നും. പറ്റുമെങ്കിൽ എട്ടര ആകുമ്പോഴേക്കും എത്തുമോ എന്നും. അവൾ എന്തായാലും അവിടെ കാത്തിരിക്കുമെന്ന്. അങ്ങനെ പിറ്റേന്ന് രാവിലെ. പോകണോ വേണ്ടയോ എന്ന കൺഫ്യൂഷനായി. പോയാൽ വീണ്ടും ഇവർ അപമാനിക്കും എന്ന് കരുതി ഞാനന്ന് 12 മണിയോട് അടുപ്പിച്ചാണ് കോളേജിൽ എത്തിയത്. എന്നെ കണ്ട പാടെ അച്ചു ഓടി വന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. എന്താടാ ഞങ്ങൾ നിന്നെ പറ്റിച്ചതിന്റെ പ്രതികാരം വീട്ടുവാണോ. നേരത്തെ വരാൻ പറഞ്ഞാൽ എന്താടാ നിനക്ക് വന്നാ. അവളാണെങ്കിൽ ഒരേ കലിപ്പ്.

💬 Comments

View all comments