Chapter Title : എന്റെ അച്ചുവിലൂടെ [Njan Alchemist]
വന്നു പേരും സ്ഥലവും പറഞ്ഞു. അങ്ങനെ ലാസ്റ്റ് ആയിട്ട് മൂന്ന് പെൺകുട്ടികൾ ഒരുമിച്ചു വന്നു. എന്നിട്ട് അവർ മിസ്സിനോട് പെർമിഷൻ വാങ്ങി അവർ ഒരുമിച്ച് പരിചയപ്പെടുത്താം എന്ന് പറഞ്ഞു. മിസ്സ് അത് അനുവദിച്ചു കൊടുത്തു. അങ്ങനെ അതിലൊരുത്തി പറഞ്ഞു എൻറെ പേര് അമൃത. പിന്നെ രണ്ടാമത്തെ ആൾ പറഞ്ഞു എൻറെ പേര് മായ.
പിന്നീട് അങ്ങോട്ട് സംസാരിച്ചത് മുഴുവൻ മൂന്നാമത്തെ ആളായിരുന്നു. അവളുടെ പേര് അർച്ചന. അവളുടെ മുഖം കാണാൻ ആർക്കും തന്നെ സാധിച്ചില്ല എന്തെന്നാൽ കൊറോണ മാറിയിട്ടും അവൾ മാസ്ക് മാറ്റാൻ തയ്യാറായിരുന്നില്ല. പക്ഷേ എനിക്ക് അവളോട് എന്തെന്നില്ലാത്ത ഒരു വികാരം ഉള്ളിൽ ഉടലെടുത്തു. എന്തെന്നാൽ അവൾ എത്രത്തോളം സുന്ദരിയാണെന്ന് അവളുടെ കണ്ണുകൾ തന്നെ പറയും അത്രയ്ക്കും മനോഹരമായ കണ്ണുകൾ ആയിരുന്നു അവൾക്ക്. അവളെ എനിക്ക് എൻറെ ഭാര്യയായി കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയിരുന്നു.
പക്ഷേ അവൾ ഒരു പഠിപ്പിയും അതിലുപരി അതി സുന്ദരിയായതുകൊണ്ടും. ഏതെങ്കിലും ഒരുത്തനുമായി അവൾ കമിറ്റഡ് ആയിട്ടുണ്ടോ എന്ന് ഞാൻ വിചാരിച്ചിരുന്നു. അതുകൊണ്ടുതന്നെ എൻറെ മനസ്സിൽ ജനിച്ച ആ ഒരു വികാരത്തെ അവിടെ വെച്ച് തന്നെ ഞാൻ കുഴിച്ചുമൂടി. അങ്ങനെ ദിവസങ്ങൾ കടന്നുപോകേ. മറ്റൊരു കോളേജിലെ വോളിബോൾ ടീമുമായി ഒരു ഫ്രണ്ട്‌ലി മാച്ച് ഞങ്ങളുടെ കോളേജിൽ വെച്ച് നടക്കാൻ ഇടയായി.
ഗ്രൗണ്ട് ആണെങ്കിൽ എൻറെ ക്ലാസിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു അതായത് പണ്ടുള്ള വീടുകളിലെ നടുമുറ്റം പോലത്തെ സ്ഥലത്തായിരുന്നു കോർട്ട് അതായത് ചുറ്റും ക്ലാസ്സ് അതിൽ നടുവിൽ ആയിട്ട് കോർട്ട്. അങ്ങനെ എല്ലാവരും കളികാണാനായി എത്തി എൻറെ ക്ലാസിൽ ഉള്ളവർക്ക് ക്ലാസ്
💬 Comments
View all comments