0%

Chapter Title : എന്റെ അച്ചായത്തിമാർ 5 [Harry Potter]

Author : Harry Potter Read All Parts 1774

കിടന്നുറങ്ങി. കുഞ്ഞിനേയും സൈഡ് ബർത്തിൽ കിടത്തി ഞങ്ങൾ 4 പേരുകൂടി ഓരോ കഥകൾ പറഞ്ഞിരിക്കാൻ തുടങ്ങി.

ഇതിനിടയിൽ ലൈറ്റ് ഓഫ്‌ ചെയ്തിരുന്നു.

ഞാൻ അന്നയുടെയും ആൻസിയുടെയും ഇടക്കായി ഇരുന്നു. അനീറ്റ എന്റെ ഓപ്പോസിറ്റും.

അനീറ്റ കാനഡയിലെ ഒരോ വിശേഷങ്ങൾ പറയാൻ തുടങ്ങി..നമ്മൾ നാട്ടിലെയും.അതിനിടയിൽ

ഞാൻ :-ഭയങ്കര കഷ്ടപ്പാടാണ്. രാത്രിയൊക്കെയാകുമ്പ വിഷമം വരും.

അനീറ്റ എടുത്തടിച്ചു പറഞ്ഞു

"കൊച്ചുപുസ്തകം തന്നെയാണല്ലേ കൂട്ട് "

"ഹ ഹ ഹ ". നമ്മളെല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി.

അനീറ്റയുടെ ഭാഗത്ത് നിന്ന് അങ്ങനൊരു തമാശ ആരും പ്രതീക്ഷിച്ചില്ല.

പിന്നേയും നമ്മളോരോന്നും പറഞ്ഞു സമയം കളഞ്ഞുകൊണ്ടിരുന്നു.

അന്ന എന്റെയും അവളുടെയും കോളേജ് കാലത്തെയും, ഞങ്ങൾ ഒരുമിച്ച് കാണിച്ചുകൂട്ടിയ കാര്യങ്ങളുടെയുമൊക്കെ കഥകൾ പറയാൻ തുടങ്ങി.

ഒരു കൊച്ചു കുഞ്ഞു കഥകൾ പറയുന്നത് പോലെ സന്തോഷത്തോടെ അവൾ ആ കഥകൾ പറഞ്ഞു.

ഒന്ന് നന്നായി ചിരിച്ചപ്പോൾ തന്നെ അവളുടെ മുഖത്തിന്റെ ഐശ്വര്യം വല്ലാണ്ട് കൂടി.

അനീറ്റയും ആൻസിയും അവളുടെ ഈ മാറ്റം നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അനീറ്റ കേറി ചോദിച്ചു :- അന്ന മോളേ.. നിനക്കിവനെ കെട്ടിക്കൂടായിരുന്നോ..?

ആ ചോദ്യം കേട്ട് ഞങ്ങൾ രണ്ടാളും ഒന്ന് ഞെട്ടി. വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്ന അവളുടെ ശബ്ദം നിലച്ചു..

"ഒന്ന് പ…പ.. പോ.. ചേച്ചി ". അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അവളുടെ കണ്ണുകൾ കലങ്ങിയത് ഞാൻ കണ്ടു.

വിഷയം മാറ്റാണെന്നോണം "ഉറങ്ങിയാലോ…? " എന്ന് ഞാൻ പറഞ്ഞു.

ആൻസി :-അതേ.. വാ…

ആൻസിയും അനീറ്റയും ഏറ്റവും മുകളിലത്തെ ബർത്തിൽ കിടന്നു. ഞാൻ താഴെ കിടക്കാൻ പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല.

അവർ രണ്ടും മുകളിലത്തെ ബർത്തിൽ സ്ഥാനമുറപ്പിച്ചു. ഉറക്കവും തുടങ്ങി.

"ഞാൻ നിന്റെ മടിയിൽ കിടന്നോട്ടെ..?" അന്ന എന്നോട് ചോദിച്ചു.

അവളോട് പറ്റില്ല എന്ന് പറയാൻ എനിക്ക് പറ്റിയില്ല.

ഞാൻ ജനലിന്റെ സൈഡിലേക്ക് കേറി ഇരുന്നു.

അവളുടെ തല എന്റെ മടിയിൽ വെച്ചു.

മിനിറ്റുകൾക്കകം തന്നെ അവൾ ഉറങ്ങി. അമ്മയുടെ മടിയിൽ ഒരു മകൾ ഉറങ്ങുന്നത് പോലെ അവൾ എന്നോട് ചിണുങ്ങി ചേർന്ന് കിടന്ന്. ആ സമയത്ത് എനിക്ക് അവളോട് തോന്നിയത് കാമമല്ലേ പ്രേമമായിരുന്നു.

💬 Comments

View all comments