0%

Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]

Author : Harry Potter Read All Parts 3.6K

വഴിയിൽ വല്ല പ്രശനവും ഉണ്ടെങ്കിൽ വിളിച്ചാൽ മതി

അജിത്:-മ്മ്..

ബ്രേക്ഫാസ്റ് കഴിച്ച ശേഷം അജിത് പാർക്കിംഗ് ഏരിയയിലേക്ക് ചെന്നു. അവനെ സ്റ്റെല്ല അവിടെ കാത്തിരിക്കുകയായിരുന്നു.

ഒരു സ്കൈ ബ്ലൂ ഹുഡ്‌ഡി ആയിരുന്നു അവളുടെ വേഷം, ഒപ്പം ഒരു ബ്ലാക്ക് ഷോർട്സും. ഒറ്റ നോട്ടത്തിൽ അവളെ കണ്ടപ്പോൾ തന്നെ അജിത് ഫ്ലാറ്റ് ആയി. അത്രക്ക് ക്യൂട്ട് ആയിരുന്നു അവളെ കാണാൻ.

https://imgur.com/gallery/mIcPzsT

"എന്താ മാഷേ വല്ലാത്തൊരു നോട്ടം..?" കണ്ണിമ ചിമ്മാതെ തന്നെ നോക്കി നിന്ന അജിത്തിനോട് അവൾ ചോദിച്ചു.

"ഏയ്…യൂ ലുക്ക്‌ സൊ ബൂട്ടിഫുൾ "അജിത് മറുപടി പറഞ്ഞു.

"എന്താ അജി.. പിക്കപ്പ് ചെയ്യാൻ നോക്കുവാണോ..?"

"ഏയ്.. നോ.. ഈ ഡ്രസ്സിൽ തന്നെക്കാണാൻ നല്ല ക്യൂട്ട് ആയിറ്റുണ്ട് "

"??താങ്ക്യൂ ഫോർ തെ കോംപ്ലിമൻസ്.. വാ വണ്ടിയിൽ കയറു. വണ്ടി ചൂണ്ടി അവൾ പറഞ്ഞു."

"ഹമ്മേ.. മഹിന്ദ്ര താർ…നിന്റെയാണോ..?

"അതെ.. കേറിക്കോ..

അവർ യാത്ര തുടങ്ങി.

"എവിടെക്കാ പോകുന്നത്..?

"ആദ്യം ചാപോരാ ഫോർട്ട്‌ പോകാം

"അവിടെ എന്താ…?

"അവിടെയാണ് ദിൽ ചാഹ്‌ത്താ ഹയ് മൂവി ഷൂട്ട്‌ ചെയ്തത്

"ഓക്കേ…ഇപ്പോൾ മനസ്സിലായി.

സ്റ്റെല്ല നല്ല ഡ്രൈവിംഗ് ആയിരുന്നു. അതിനോടൊപ്പം തിരക്കില്ലാത്ത റോഡ് കൂടി ആയപ്പോൾ യാത്ര വേഗത്തിലായി.

45 മിനിറ്റ് ഡ്രൈവിന് ശേഷം അവരവിടെ എത്തി.

കുറേ നേരം അവരവിടെ ചിലവഴിച്ചു.അതവരെ കൂടുതൽ അടുപ്പിച്ചു.

സമയം ഉച്ച കഴിഞ്ഞിരിക്കുന്നു.കോട്ടയുടെ ഒരു വശത്തു കടലും നോക്കി തണൽ കൊണ്ടിരിക്കുകയാണവർ.

സ്റ്റെല്ല :-എങ്ങനുണ്ട് സ്ഥലം..?

"സ്ഥലമൊക്കെ കൊള്ളാം.. പക്ഷെ..

"എന്താ ഒരു പക്ഷെ…

"ഈ മുടിഞ്ഞ വെയിൽ ?

"എനിക്ക് അബദ്ധം പറ്റിയതാ..

💬 Comments

View all comments