0%

Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]

Author : Harry Potter Read All Parts 3.7K

വേണ്ടേ ?ആഹ്. പാസ്റ്റ് ഈസ്‌ പാസ്റ്റ്

എന്തായാലും കാരങ്ങളൊക്കെ കലങ്ങി തെളിഞ്ഞല്ലോ.. പിന്നെ ദൈവമായിട്ടാണ് അന്നയെ ഇവിടെ കൊണ്ട് വന്നത്. സ്റ്റെല്ലയെപറ്റി ആദ്യം അവളോട് തന്നെ പറയണം.

സമയം 6 കഴിഞ്ഞിരുന്നു.. നല്ല ഇരുട്ടായി.. ഡിസ്പ്ലേ കംപ്ലയിന്റ് ആയ മൊബൈൽ, കടയിൽ നിന്നും വാങ്ങണം. ഞാൻ നേരെ കടയിലേക്ക് പോയി..4000 രൂപ ദാ പോയി ?.

ഫോണും വാങ്ങി ഞാൻ നേരെ ആൻസിയെ കാണാനായി അവളുടെ റൂമിലേക്ക് ചെന്നു. ഞാൻ ചെന്നപ്പോൾ വാതിൽ പകുതി ചാരിയിരിക്കുവായിരുന്നു.. ഞാനത് തുറന്ന് അകത്തേക്ക് ചെന്നു. പക്ഷെ അവളെ അവിടെ കണ്ടില്ല..

"ഇങ് വാ മാഷേ…"ബാൽക്കണിയിൽ നിന്ന് അന്നയുടെ ശബ്ദം കേട്ടു.. ഞാനങ്ങോട്ടേക്ക് ചെന്നു..

എന്റെ വരവും കാത്തെന്നോണം അവളവിടെ നിൽപ്പുണ്ട്.. സാരി ആയിരുന്നു വേഷം. ഒരു കറുത്ത മോഡേൺ സാരി.. ഞാൻ അവസാനമായി കണ്ട അന്ന അല്ല അത്. നന്നേ മാറിയിരിക്കുന്നു.. മുടി കേൾ ചെയ്തിരിക്കുന്നു, അല്പം കൊഴുത്തിറ്റുണ്ട്,പിന്നെ മുഖത്ത് നല്ല സന്തോഷവുമുണ്ട്.. വർഷങ്ങൾക്ക് ശേഷമാണ് അവളെ ഇത്രയും സന്തോഷത്തിൽ കാണുന്നത്.

https://youtube.com/shorts/O7W2OSGeYAc?feature=share

"ആഹാ.. ഇന്ന് രണ്ട് കാലിലാണല്ലോ…

ഞാനൊന്ന് ചമ്മി..

"ഇന്നെന്താ അടിച്ചില്ലേ…?

"മ്ച്ചും "

"കത്തും എഴുതിവെച്ച് എന്തൊരു പോക്കാ പോയത്. എവിടായിരുന്നു..

"ഹ.. കുറച്ചു പണി ഉണ്ടായിരുന്നു.

"പിന്നെ.. എങ്ങനുണ്ട് ഗോവ ലൈഫ്..?

"ഗോവ കിടിലം അല്ലേ..അല്ല.. നീ എന്നാ വന്നത്..?

"ഞാൻ തിങ്കളാഴ്ച രാത്രി..?

"ട്രെയിൻ..?

"അല്ല.. ഫ്ലൈറ്റ്..

"നീ ഒറ്റക്കാണോ.? അതോ ഹസ്ബൻഡ്, ഫ്രണ്ട്‌സ് ആരെങ്കിലും..?

"ഇല്ലടാ…ഒറ്റക്കാ…

"ന്ത്‌ പറ്റി ഒറ്റക്കൊരു യാത്ര..?

അവളൊന്നു ചിരിച്ചു.." നീ വാ.. നമുക്ക് ഇരുന്ന് സംസാരിക്കാം…"

💬 Comments

View all comments