Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]
അവസ്ഥയിലായി.. ?
അന്ന പൊട്ടിച്ചിരിക്കാൻ തുടങ്ങി.. അത് കണ്ടപ്പോൾ എനിക്കൊരാല്പം ആശ്വാസം തോന്നി..
ഞാൻ :-പറ്റിച്ചതാണല്ലേ…?ഇത് ഫേക്ക് സർട്ടിഫിക്കറ്റ് അല്ലേ..
"ഫേക്ക് ഒന്നുമല്ലടാ.. ഒറിജിനൽ തന്നെയാ..
"ങേ.. പക്ഷെ ഡിവോഴ്സ്.. എന്തിനു…?
"ഹാ.. പറയാം…
"ന്നാൽ പറ.. ഡീറ്റൈൽ ആയി തന്നെ..
അന്ന ദീർഘശ്വാസം എടുത്തുകൊണ്ടു കസേരയിലേക്ക് ചാരി ഇരുന്നു. അവൾ അവൾക്ക് പറയാനുള്ളത് പറഞ്ഞു തുടങ്ങി.
"ഞാനീ കല്യാണത്തിന് ഒട്ടും താല്പര്യമില്ലാതെ ആണ് സമ്മതിച്ചത്. അതും പപ്പയുടെ നിർബന്ധം ഒന്ന് കൊണ്ട് മാത്രം.. കുറേ എതിർത്തു നോക്കി അവസാനം പപ്പ കൈ വെച്ചു..
"ങേ.. തമ്പാച്ഛൻ നിന്നെ തല്ലിയോ…?
"അതെ.. ജീവിതത്തിൽ ആദ്യമായി.. കൂട്ടുകാരന് വർഷങ്ങൾ മുന്പേ കൊടുത്ത വാക്കാണ് പോലും.. അയാളുടെ മകനെ എന്നെക്കൊണ്ട് കെട്ടിക്കാമെന്ന്.
അന്ന് നിന്നോടുള്ള ഇഷ്ടം അച്ഛനോട് പറയാമെന്നു കരുതിയതാ.. പക്ഷെ നിനക്ക് പോലും അത് അറിയാതെ പറഞ്ഞിട്ട് എന്ത് കാര്യം.
കല്യാണത്തിന് മുൻപ് 1-2 തവണ മാത്രേ ഞാനവനെ കണ്ടിട്ടുള്ളു.. നേരെ ഒന്ന് സംസാരിച്ചിട്ട് പോലുമില്ല.. പെട്ടെന്ന് തന്നെ കല്യാണവും കഴിഞ്ഞു.
പുതിയൊരു ജീവിതത്തിനു തയ്യാറായിരുന്നു ഞാൻ, പക്ഷെ ദൈവത്തിനു വേറെ പ്ലാൻസ് ആയിരുന്നു..
കല്യാണം കഴിഞ്ഞ ശേഷവും അയാൾക്ക് എന്നോടൊരു അകൽച്ച ആയിരുന്നു…ചേർന്ന് ഇരിക്കാൻ പോലും അയാൾക്ക് മടി ആയിരുന്നു..
ഏകദേശം ഒരു മാസം കടന്നുപോയി…അവസാനം അയാൾ തന്നെ എന്നോട് പറഞ്ഞു..
"എന്ത് പറഞ്ഞു…?
"ഹീ ഈസ് ഗേ..
"വാട്ട്…?
"അതെ. അവൻ ഗേ ആണ്.
"ഗേ യോ….?
"അതേടാ…എന്നോടൊപ്പം ജീവിക്കാൻ അയാൾക്ക് കഴിയില്ലത്രേ..
"അല്ല.. അവന്റെ പേര് എന്തായിരുന്നു.. ഞാൻ മറന്നു..!!
"പ്രിൻസ്.
"വാട്ട് തെ
💬 Comments
View all comments