Chapter Title : എന്റെ അമ്മു [Jojo]
ഞാനും. അങ്ങനെ നമ്മൾ ഓരോ വഴിക്ക് പിരിഞ്ഞു. ഞാൻ നാട്ടിൽ തന്നെ ഡിഗ്രിക്ക് ചേർന്നു . അവൾ വല്യ എന്തോ PG എടുക്കാൻ കോയമ്പത്തൂർ ഉള്ള ഏതോ ഒരു കോളേജിൽ ചേർന്നു . നമ്മുടെ college വാട്സപ്പ് ഗ്രൂപ്പിൽ അവളും ഉണ്ടായിരുന്നു.
എന്തോ കാര്യം ചോദിയ്ക്കാൻ അവൾ ഗ്രൂപിന്ന് എന്റെ നമ്പർ എടുത്തു എനിക്ക് മെസ്സേജ് അയച്ചു. ഞാൻ പറഞ്ഞല്ലോ നമ്മൾ അത്ര വലിയ കമ്പനി ഒന്നും ഇല്ലായിരുന്നു, അത്കൊണ്ട് അവളുടെ അടുത് എന്റെ നമ്പറും ഇല്ലായിരുന്നു. അങ്ങനെ മെസ്സേജ് അയച്ചു, അവൾ ചോദിച്ച കാര്യത്തിന് ഞാൻ മറുപടിയും കൊടുത്തു. പിന്നെ അങ്ങനെ ചാറ്റ് ഒന്നും ഇല്ലായിരുന്നു. അങ്ങനെ ഇടയ്ക്കിടെ ഗുഡ് മോർണിംഗ് ഗുഡ് നൈറ്റ് മെസ്സേജ് ഒക്കെ നമ്മൾ അയച്ചു തുടങ്ങി. നമ്മുടെ ഫ്രണ്ട്ഷിപ് കൂടുതൽ സ്ട്രോങ്ങ് ആയി തുടങ്ങി. നമ്മൾ കോളേജ് സെക്കന്റ് ഇയർ ഒക്കെ ആവുമ്പോഴേക്ക് നമ്മൾ കട്ട ഫ്രണ്ട്‌സ് ആയി. അതിന് ഇടയിൽ അവൾക്ക് അവിടെ ഒരു പ്രേമം സെറ്റ് ആയി.
അവൻ ഒരു തമിഴൻ ആയിരുന്നു. അവനെയും എനിക്ക് പരിചയപ്പെടുത്തി തന്നു. അവൾക്ക് പറ്റിയ അവളുടെ സ്വഭാവത്തിന് പറ്റിയ നല്ലൊരു ചെക്കൻ ആയി എനിക്ക് തോന്നി. എല്ലാ വിശേഷങ്ങളും എന്നോട് സംസാരിച്ചു. നാട്ടിൽ വരുമ്പോ നമ്മൾ ഇടക്ക് കണ്ടു. അങ്ങനെ എല്ലാം നല്ല രീതിയിൽ മുന്നോട് പോയി. അപ്പോഴേക്ക് വര്ഷം ഒന്ന് കൂടെ മുന്നോട് പോയിരുന്നു. അവരുടെ ബന്ധം കൂടുതൽ ദൃഢം ആയി. ഒരു നല്ല സുഹൃത് എന്ന നിലയിൽ ഇതൊക്കെ എനിക്ക് വളരെ സന്തോഷം തന്നു. ഇവളെ പോലെ
💬 Comments
View all comments