Chapter Title : എന്റെ അമ്മു [Jojo]
അവനുമായും ഞാൻ നല്ല ബന്ധം നിലനിർത്തി. ഇവളുടെ അച്ഛൻ പട്ടാളത്തിൽ ആയിരുന്നു. വീട്ടിൽ എങ്ങനെ സമ്മതിപ്പിക്കും എന്ന് അറിയില്ലേലും അവനെ അല്ലാതെ വേറെ ആരെയും കെട്ടില്ലന്ന് അവൾ എന്നോട് ഇപ്പോഴും പറയാറുണ്ടായിരുന്നു.
അങ്ങനെ 3 വർഷത്തെ നമ്മടെ പഠിപ്പ് ഒക്കെ കഴിഞ്ഞ് റിസൾട്ട് ഒക്കെ വന്നു ജോലി തേടി കൊണ്ടിരിക്കുന്ന സമയം. ഒരു ദിവസം ഞാൻ വീട്ടിലിരുന്നു ഫോണിൽ കളിച്ചു കൊണ്ടിരിക്കുമ്പോ ഇവളുടെ മെസ്സേജ്. സംസാരം തുടങ്ങിയപ്പോ തന്നെ എനിക്ക് മനസ്സിലായി ഇവൾ എന്തോ ടെൻഷനിൽ ആണ് ഉള്ളത് എന്ന്. കാര്യം ചോദിച്ചപ്പോ അവൾ പറഞ്ഞു “ഞാൻ ഇത്രയും നാൾ പറ്റിക്കപ്പെടുകയായിരുന്നു". അവളുടെ ആ കാമുകന് നാട്ടിൽ 6 വര്ഷം ആയി ഉള്ള പ്രേമം ഉണ്ടെന്നും ഇവൾ വെറും കോളേജിലെ സമയം പോക്ക് മാത്രം ആയിരുന്നു എന്ന് . ഇത് കേട്ടതും ഞാൻ ഞെട്ടി. എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥ. കാരണം ഇവൾ അവനെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് എനിക്ക് അറിയാം. ഇവളെ ഞാൻ കുറെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അപ്പുറത്തു കരഞ്ഞു കൊണ്ട് ആണ് എനിക്ക് മെസ്സേജ് അയക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. ചത്ത് കളയും എന്നൊക്കെ പറയാൻ തുടങ്ങി.
പ്രേമിച്ചു അധികം പരിചയം ഇല്ലേലും ഉപദേശിക്കാൻ ഞാൻ മിടുക്കൻ ആയിരുന്നു. എന്നെ കൊണ്ട് പറ്റും പോലെ ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവനിക്കും ഞാൻ മെസ്സേജ് അയച്ചു. അവന്റെ ഉരുണ്ടു കളി കണ്ടപ്പോ എനിക്കും കാര്യം മനസ്സിലായി. ഇവളുടെ ഒരു നല്ല സുഹൃത്ത് എന്ന നിലയിൽ എന്നെകൊണ്ട് പറ്റും പോലെ അവനെ ഞാൻ തെറി
💬 Comments
View all comments