Chapter Title : എന്റെ അമ്മു [Jojo]
വിളിച്ചു. ഇനി മേലാൽ ഇവളുടെ അടുത്തു വന്ന് പോവരുത് എന്ന് പറഞ്ഞു കൊണ്ട് അവനെ ഞാൻ അവളുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കി. ഇനി അവളെ തിരിച്ചു കൊണ്ട് വരണം. എന്നെ കൊണ്ട് പറ്റും പോലെ മുഴുവൻ സമയവും ഞാൻ അവളുടെ കൂടെ നിന്ന്. അച്ഛൻ പട്ടാളത്തിൽ ആയതിനാൽ അവളും അമ്മയും മാത്രം ആയിരുന്നു വീട്ടിൽ. അവൾ രാത്രി ഒക്കെ ബാത്‌റൂമിൽ കയറി കരഞ്ഞു തീർത്തു.
നിനക്ക് ചെയ്യണ്ടതൊക്കെ ചെയ്തോ പക്ഷെ നിന്നെ വേണ്ടാത്ത അവനെ മനസിന്ന് കളഞ്ഞു ആ പഴയ അമ്മു ആയി എനിക്ക് നിന്നെ തിരിച്ചു വേണം എന്ന് പറഞ്ഞു അവളെ ഞാൻ മാക്സിമം പഴയ ലൈഫെലേക്ക് തിരിച്ചു കൊണ്ട് വരാൻ ശ്രമിച്ചു. അവളുടെ കൂടെ ഈ സമയത്തു നിന്നതിന് അവൾ ഇടക്ക് നന്ദി ഒക്കെ പറയാറുണ്ടായിരുന്നു. ഞാൻ പറഞ്ഞു “ഒരു ബെസ്ററ് ഫ്രണ്ട് എന്ന രീതിയിൽ ഇത് എന്റെ ഉത്തരവാദിത്തം ആണ്. നന്ദി ഒക്കെ നിന്റെ പോക്കറ്റിൽ വെക്ക് “ . അങ്ങനെ അവൾ യാഥാർഥ്യം മനസ്സിലാക്കി പഴയ ചിരിച്ച മുഖത്തേക്ക് മടങ്ങി വന്നു കൊണ്ടിരുന്നു. എന്നാലും ഇടയ്ക്കു സങ്കടം വന്നു അവന്റെ കാര്യം പറയും. ഞാൻ അന്നേരം കഴിയുന്നതും വിഷയം മാറ്റാൻ ശ്രമിക്കും.
ഇടക്ക് അവളെ പുറത്തു ഒക്കെ കറങ്ങാൻ പോവുമ്പോ ഞാൻ കൂടെ പോവും. മനസ്സ് ഒന്ന് ഫ്രീ ആവാൻ അത് കൊണ്ട് ഉപകരിക്കാറുണ്ടായിരുന്നു. അങ്ങനെ പോയ ഒരു ദിവസം ആണ് നമ്മടെ ബന്ധം വേറൊരു തരത്തിലേക്ക് വളർന്നത്. അവൾ ഇടക്ക് അവനെ പറ്റി പറയൽ ഉണ്ട് എന്ന് പറഞ്ഞില്ലേ. അങ്ങനെ
💬 Comments
View all comments