0%

Chapter Title : Ente ammaayiamma part 14

Author : sachin Read All Parts 21K

അകത്തേയ്ക്ക് കേറിയപ്പൊ ട്ടൊ എന്നൊരു ശബ്ദം കേട്ട് ഞെട്ടി നിന്നപ്പോൾ വത്സല കുഞ്ഞമ്മ ഇറങ്ങി വന്നു ( മമ്മിയുടെ സ്വന്തം അനിയത്തിയ ..ഭർത്താവിനോടൊപ്പം ഗൾഫിലാണ് ..)

പെട്ടന്ന്

മമ്മി : എടി വത്സല നീ എപ്പൊ വന്നടി ..മോളെന്താ മമ്മിയോട് പറയാഞ്ഞേ ...

കുഞ്ഞമ്മ : അവളെ വഴക്ക് പറയണ്ട ചേച്ചി ഞങ്ങൾ ഇന്ന് ഉച്ച കഴിഞ്ഞ എത്തി ഞാനാ അവളോട് പറഞ്ഞത് ചേച്ചിയോട് പറയണ്ട എന്ന് ...വരുമ്പൊ കണ്ട മതിയെന്ന് ..

പിന്നെ എന്റെ നേർക്ക് തിരിഞ്ഞു

കുഞ്ഞമ്മ : എടാ ചെർക്ക .. നിന്റെ മുഖം എന്താട വല്ലാതെ ഇരിക്കുന്നെ ..യാത്രയുടെ ക്ഷീണം ആയിരിക്കും അല്ലെ ..ചെല്ല് രണ്ടു പേരും ചെന്നൊന്ന് ഫ്രഷ് ആയിട്ട് വാ ..എന്നിട്ട് ഭക്ഷണം കഴിച്ചോണ്ട് സംസാരിക്കാം

ഞാൻ ഒന്ന് ചിരിച്ച് കാണിച്ചു

മമ്മി : എടി പ്രകാശും മോളും വന്നില്ലിയൊടി .. (പ്രകാശ് വത്സല കുഞ്ഞമ്മയുടെ ഭർത്താവ് ആണ് )

കുഞ്ഞമ്മ : ഓ ..അങ്ങേർക്ക് എപ്പോഴും ബിസിനസ് എന്നൊരൊറ്റ ചിന്തയെ ഉള്ളു ചേച്ചി ..നാട്ടിൽ പോലും വന്നില്ല ഞാനും മോളും തനിച്ച വന്നത്

മമ്മി : മോള് എന്തിയേടി ..

കുഞ്ഞമ്മ : അവള് നിങ്ങൾ വന്നിട്ട് നിങ്ങളെ കണ്ടിട്ടെ ഉറങ്ങുന്നുള്ളു എന്നും പറഞ്ഞ് ഇരുന്നത ..കുറച്ച് മുമ്പേ നിങ്ങള് വന്ന വിളിക്കണേ മമ്മി എന്നും പറഞ്ഞ് പോയി കിടന്നുറങ്ങി ..

ഞാൻ അകത്ത് മുറിയിലേക്ക് പോയി ഫ്രഷ് ആയി ..രാത്രിയിൽ ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോൾ അവിടുത്തെ വിശേഷങ്ങൾ പറഞ്ഞിരുന്ന് നേരം പോയി പിന്നെ കിടന്ന് ഉറങ്ങി

💬 Comments

View all comments