Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
കിടന്നുറങ്ങുന്നുണ്ടായിരുന്നു ..... അല്പസമയം കഴിഞ്ഞപ്പോൾ ആ വവ്വാലുകളുടെ ചിറകടിയുടെ ശബ്ദം നിൽക്കുന്നു..... ഞാനപ്പോൾ കട്ടിലിൽ നിന്നെണീറ്റ് ജനാലയുടെ അവിടെ പോയി എത്തിച്ചു നോക്കുന്നു...... അന്നേരം അവിടെ ആരെയും കണ്ടില്ല..... എന്റെ അന്നേരത്തെ കാട്ടിക്കൂട്ടലുകൾ കണ്ടിട്ട് പാർവതി എന്നെ പ്രവിയേട്ട എന്നൊക്കെ വിളിച്ചു ആശ്വസിപ്പിക്കാൻ നോക്കിയിരുന്നു....... ഞാൻ പിന്നെ അവിടെ നിന്നു കണ്ണ് മാറ്റി പാർവതിയെ നോക്കുമ്പോൾ പാർവതിയുടെ പുറകിൽ എന്റമ്മ ദേഷ്യം പിടിച്ച മുഖഭാവത്തോടെ കണ്ണുകൾ തുറിപ്പിച്ചു കൊണ്ട് എന്നെ നോക്കി നിൽക്കുന്നതായി എനിക്ക് തോന്നി..... ഞാനപ്പോൾ മെല്ലെ മെല്ലെ അവിടെ നിന്നു നീങ്ങി പാർവതിയുടെ അടുത്തേക്ക് എത്തുന്നു...... അവളപ്പോൾ എന്നെ കണ്ടു പേടിച്ചു വിറച്ചു ശബ്ദം പോലും വരാതെ വായ തുറന്ന് ചുമരിൽ ചാരി നിൽക്കുന്നു..... ഞാനപ്പോൾ കസേരയിൽ അഴിച്ചിട്ട അവളുടെ ഷാൾ എടുത്തു,,,, പെട്ടന്നവളുടെ കഴുത്തിലിട്ട് കുരുക്കാക്കി,,,,, അവളുടെ കഴുത്തിൽ നന്നായി മുറുക്കുന്നു..... സർവ്വ ശക്തിയും എടുത്ത് അവളെന്റെ തലമുടിയിൽ പിടിച്ചു എന്നെ തള്ളി മാറ്റാൻ നോക്കി അന്നേരം....ഞാനങ്ങനെ അവളുടെ കഴുത്തിൽ ആ ഷാൾ ഇട്ട് കുരുക്കി കൊണ്ടിരിക്കുബോൾ അവളുടെ കണ്ണുകൾ ദയനീയ ഭാവത്തിൽ ഞങ്ങളുടെ മോളെ നോക്കുകയായിരുന്നു..... എന്നാൽ ഞാനപ്പോൾ അവളുടെ കഴുത്തിലെ ആ കുരുക്ക് കൂടുതൽ കൂടുതൽ മുറുക്കുന്നു...... അപ്പോളേക്കും എന്റെ പാർവതിയുടെ കണ്ണുകൾ മേപ്പോട്ട് ഉയരുന്നു......അതോടൊപ്പം അവളുടെ കൈകളുടെ പിടുത്തം അയഞ്ഞയഞ്ഞു വരുന്നു...... കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ നാവു പുറത്തേക്കു വന്നു കണ്ണുകൾ തുറിപ്പിച്ചു കൈകൾ അയഞ്ഞു അവൾ നിൽക്കുന്നു..... ഞാനപ്പോൾ അവളുടെ കഴുത്തിലെ ഷാൾ ഊരുമ്പോൾ അവൾ എന്റെ മേലേക്ക് ജീവനില്ലാത്ത പാർവതി ആയി വീഴുന്നു...... ഞാനപ്പോൾ അവളെ
💬 Comments
View all comments