0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

വല്യമ്മാമ ഇപ്പോളും കൃഷിയും മറ്റും ആയി നടക്കുന്നു.....വല്യമ്മായി (സുഷമമ്മായി )സാഹിത്യകൃതികൾ ഒക്കെ എഴുതുന്ന കൂട്ടത്തിലായിരുന്നു..... എന്തോ ശാപം പോലെ രണ്ടാൾക്കും കുട്ടികളൊന്നും ഉണ്ടായിരുന്നില്ല...... ചെറിയമ്മാമ്മക്ക് ആണേൽ രണ്ടു കുട്ടികളും ആണ് ഉള്ളത്.... വല്യമ്മാമയുടെ ആ പ്രതാപം ഒക്കെ പോയി ആളിപ്പോൾ ഒരു തൊട്ടാർവാടിയെ പോലെ ആയി...... എന്നും അമ്മയോട് ഓരോന്ന് പറഞ്ഞു കരയുന്നതു കാണാം...... ഞങ്ങളിപ്പോൾ കയറി ചെല്ലുന്നതും വല്യമ്മാമയുടെ വീട്ടിലേക്കാണ്.... കാരണം അമ്മയുടെ ഓഹരി 'അമ്മ വാങ്ങിച്ചിട്ടുണ്ടായിരുന്നില്ല..... 'അമ്മ ഒറ്റ വാശിയെ പറഞ്ഞിരുന്നുള്ളൂ """അമ്മക്ക് ഇടയ്ക്കു വരുമ്പോൾ ആ തറവാട്ടിൽ കിടക്കാൻ പറ്റണം എന്ന്
അത് വല്യമ്മാമ്മക്കും സമ്മതം ആയിരുന്നു.... മാത്രമല്ല അമ്മക്കുള്ള ഭാഗത്തു വല്യമ്മാമ കൃഷി ചെയ്തു അത്യാവശ്യം വരുമാനം ഒക്കെ ഉണ്ടാക്കിയിരുന്നു.... ഞങ്ങളാരും അതിന്റെ കണക്കു അന്വേഷിക്കാനായിട്ട് പോയിട്ടും ഉണ്ടായിരുന്നില്ല.... അച്ഛനങ്ങനെ പണത്തിനോടൊന്നും വല്ല്യ ആക്ക്രാന്തം ഉണ്ടായിരുന്നില്ല അതായിരുന്നു കാര്യം...... അമ്മയുടെ 'അമ്മ അതായത് അമ്മൂമ്മ വല്യമ്മാമ യുടെ കൂടെയാണ് കഴിഞ്ഞിരുന്നത്........ ഞാനും അമ്മയും അങ്ങനെ ഉച്ച നേരത്ത് തറവാട്ടിൽ എത്തി ചേർന്നു....... ഞങ്ങളെ കാത്തു ആ പൂമുഖത്തപ്പോൾ അമ്മൂമ്മയും അവിടുത്തെ വേലക്കാരി പുഷ്പയും ആണ് ഉണ്ടായിരുന്നത്... വല്യമ്മാമ കൃഷി ഓഫീസ് വരെ പോയേക്കായിരുന്നു അപ്പോൾ..... സുഷമമ്മായി അവിടെ എവിടെയോ തൊടിയിലാണെന്നു അമ്മൂമ്മ പറഞ്ഞു..... അവിടെ എത്തിയപ്പോൾ 'അമ്മ അമ്മൂമ്മയോട് """മുകളിലെ റൂം വൃത്തിയാക്കിയോ എന്ന് തിരക്കി
...... അമ്മൂമ്മയതിന് """അതൊക്കെ നല്ലപോലെ നീ പറഞ്ഞപോലെ തന്നെ പുഷ്പയെ (വേലക്കാരിയെ) കൊണ്ട് വൃത്തിയാക്കിയുണ്ടെന്നു
പറഞ്ഞു...... ഓട് കൊണ്ട് മേഞ്ഞ തട്ടിട്ട പഴയ വീടായിരുന്നു അത്..... താഴെ തന്നെ നാലു റൂമും അടുക്കളയും ഒരു

💬 Comments

View all comments