Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
പൊന്നാ മതിയായിരുന്നുയന്ന്
ഒരു പെണ്ണ് പോയാ വേറൊരു പെണ്ണുണ്ടാവുംന്ന് കരുതിയാ മതി ആ പൊട്ടന്
അപ്പോളേക്കും ചേച്ചി എന്റെ തോളിൽ നെറ്റി വെച്ച് കരഞ്ഞുകൊണ്ട്
അത്രക്കിഷ്ടായിരുന്നെ നിന്റമ്മയെ ഏട്ടന്
, ഒരുപാട് സ്വപ്നം കണ്ടു കാണും പാവം ,,, അതൊക്കെ ഒറ്റടിക്ക് ഇല്ലാണ്ടായ ആരായാലും പ്രതികരിക്കില്ലേ
, അതെ എന്റെ ഏട്ടനും ചെയ്തുള്ളൂ
, അന്ന് രാത്രി നിന്റമ്മ ചെയ്ത ചതിക്ക് ദേഷ്യം വന്ന് പകരം ചോദിക്കാൻ പോയതാ
, പിന്നെ ഞങ്ങള് കാണണത് ഭാരതപുഴേടെ മണൽപരപ്പിൽ തലയും കയ്യും കാലും ഒക്കെ വെട്ടി മാറ്റിയ നിലയിൽ പല കഷ്ണങ്ങളായ അപ്പുവേട്ടന്റെ നിലച്ച ശരീരമാണ്
...... ചേച്ചി പറഞ്ഞ ആ കഥകള് കേട്ട് എന്റെ ശരീരമാകെ വിറക്കുന്നപോലെയായി,,, മനസ്സിനുള്ളിൽ എന്തോ ഒരു വികാരം പൊട്ടിപുറപ്പെടുന്നപോലെ..... ഞാനപ്പോൾ ചേച്ചിയോട് """എന്നിട്ടന്ന് കേസൊന്നും ഉണ്ടായില്ലേ ചേച്ചി
പോലിസാര് ഒന്നും പറഞ്ഞില്ലേ
,
...... ചേച്ചിയപ്പോൾ പല്ലുകൾ തമ്മിൽ കൂട്ടിമുറുക്കി കടിച്ചു കൊണ്ട്
പോലിസാര്,,, അവന്മാരാണീ ലോകത്തെ ഏറ്റവും വല്ല്യ കള്ളന്മാര്
തൂഫ് പൊലയാടി മക്കള്
, അവന്മാരൊരു കഥയുണ്ടാക്കീ യന്ന്
, """ ഞാനപ്പോൾ
എന്ത് കഥാ
, """
ചേച്ചി ദേഷ്യഭാവത്തോടെ വീണ്ടും
നിന്റ വല്യമ്മായി അവള് പുഴേല് കുളിക്കണെ കണ്ടപ്പോ അപ്പുവേട്ടൻ കേറിപിടിച്ചൂത്രേ അവളെ
, എന്നിട്ടവളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചൂന്ന് ,,, ആ സമയത്ത് അതു വഴി വന്ന നിങ്ങടെ തറവാട്ടിലെ പണിക്കാരൻ കോരൻ അയാൾടെ അരയിലെ വാക്കത്തി കൊണ്ട് വെട്ടി അറുത്തതാണത്രേ എന്റെ അപ്പുവേട്ടന്റെ തല
,,
ചേച്ചി പറയുന്ന കഥകള് കേട്ട് ഞാനാകെ
💬 Comments
View all comments