0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

ഭംഗിയേയും ഡാൻസിനെയൊക്കെ പറ്റി വല്ലാതെ പുകഴ്ത്തി പറഞ്ഞു....അങ്ങേര് പിന്നെന്നോട്‌ സിനിമേല് അഭിനയിക്കാൻ താല്പര്യം ഉണ്ടോന്നൊക്കെ ചോദിച്ചപ്പോൾ,,,,, എനിക്കെന്താ പറയണ്ടേന്നൊരു രൂപം അന്നുണ്ടായിരുന്നില്ല,,,, ഞാൻ പിന്നെ നിലത്തൊന്നും അല്ലായിരുന്നു അന്ന്,,,, അങ്ങ് ആകാശം മുട്ടെ വളന്നതുപോലെ തോന്നിയെനിക്ക്...... പിന്നെ പിന്നെ സിനിമാ സിനിമ ന്ന് പറഞ്ഞാ വല്ലാത്തൊരു കമ്പമായി,,,,, അത് പിന്നെ അഭിനയിക്കാനൊക്കെ ഉള്ള മോഹമായി വളർന്നു വന്നു....... അതുകൊണ്ടു തന്നെ ഞാൻ അപ്പുവുമായി കൂടുതൽ അടുപ്പത്തിലാവാനും തുടങ്ങി...... അപ്പു വിചാരിച്ചാൽ എനിക്ക് സിനിമേല് അഭിനയിക്കാൻ പറ്റുമെന്ന് അന്നെനിക്ക് ഉറപ്പുണ്ടായിരുന്നു..... അതോണ്ട് ഞാൻ അപ്പുവുമായി വല്ലാണ്ട് വല്ലാണ്ടങ് അടുത്തു..... എന്നാലപ്പുവിനെന്നോട് പ്രേമമായിരുന്നു ...... അതെനിക്കും മനസ്സിലാവാൻ തുടങ്ങി......... ഞാനപ്പോൾ അതേ പിടിച്ചു കേറാൻ തുടങ്ങി......അപ്പുവിനെ സ്നേഹിച്ചാൽ എനിക്ക് സിനിമേല് അഭിനയിക്കാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചു..... അതോണ്ട് തന്നെ ഞാൻ അപ്പുവിനെ പിന്നെ സ്നേഹം കൊണ്ടങ് വീർപ്പു മുട്ടിച്ചു.... പലപ്പോഴും വൈകുന്നേരങ്ങളിൽ അപ്പുവുമായി പുഴയോരത്തു ചെന്നിരിക്കും,,,,, അപ്പു പറയണതൊക്കെ കേട്ടിരിക്കും,,,,,, അങ്ങനെ അങ്ങനെ ഞാൻ അപ്പുവിന്റേത് മാത്രമായി മാത്രമായി മാറി...... അപ്പുവിനാണെങ്കിൽ ഞാൻ ഇല്ലാണ്ട് പറ്റില്ലെന്ന അവസ്ഥയിലായി കാര്യങ്ങൾ ...... ഏതു നേരവും അപ്പുവിനെന്നെ കാണണംന്നൊക്കെ ആയി,,,,, അതിനായി ഞാൻ അപ്പു വിളിക്കുമ്പോൾ ആരും കാണാതെ രാത്രിയില് പുഴക്കരയിൽ പോവും,,,, അന്നതിനൊക്കെ സുഷമ നന്നായെന്നെ സഹായിക്കും ചെയ്യും...... ഞാനും അപ്പുവും പിന്നെ പല രാത്രികളിലും പുഴക്കരയില് കെട്ടിപ്പിടിച്ചും ഉമ്മ വച്ചും കിടന്നുരുണ്ടു ..... അപ്പോളൊക്കെ അപ്പുവിന് വേണ്ടി ഞാൻ എന്തും ചെയ്യാൻ ഒരുക്കമായിരുന്നു..... എന്നാലപ്പുവിനാണേൽ ഞാൻ വല്ല്യ വീട്ടിലെ കുട്ടി ആയതോണ്ട് വേറെ വല്ല കല്യാണാലോചനകൾ വന്നാൽ ഞാൻ അപ്പുവിനെ

💬 Comments

View all comments