Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 9 [രജപുത്രൻ]
അടിച്ചതാണാ ശബ്ദം.....
""""അയാളെന്നോട് നിങ്ങളെ കാണാൻ,,,, നിങ്ങളുടെ ബ്രദർ കളക്‌ടർ പ്രകാശൻ വന്നിട്ടുണ്ട്""""" മറുപടിയായി ഞാനയാളോട് """ഹ്മ്മ്മം വന്നോളാൻ പറഞ്ഞോളൂ,,,,, """"....... എന്നിട്ടു ജയിലിനുള്ളിരുന്നു ഞാനപ്പോൾ എഴുതിക്കൊണ്ടിരുന്ന എന്റെ ആത്മകഥയുടെ പേപ്പറുകൾ ഒതുക്കി വെക്കുന്നു... കൂടെയാ കൂട്ടത്തിൽ ഒരു നീലപേനയും..... അപ്പോളേക്കും അവിടേക്കു ആ പോലീസുകാരനും കൂടെ എന്റെ അനിയൻ പ്രകാശനും വരുന്നു.....
ആ പോലീസുകാരൻ വന്നു എന്നെ പൂട്ടിയിട്ടിരിക്കുന്ന ആ ഇരുമ്പഴിയുടെ പൂട്ട് തുറക്കുന്നു.... ഞാൻ പിന്നെ ആ ഇരുമ്പഴിക്കുള്ളിൽ നിന്ന് പുറത്തേക്കു കടന്നു ആ ജയിലിന്റെ വരാന്തയിൽ എന്റെ അനുജനോടൊപ്പം ഇരിക്കുന്നു..... ആ സമയത്തു എന്റെ കൈകളിൽ തലോടി കൊണ്ട് അവൻ """"എത്ര വര്ഷങ്ങളായി ചേട്ടാ,,, ഞങ്ങളെല്ലാരും ചേട്ടനെ കാത്തു അവിടെ ഇരിക്കുന്നു,,,,
നാളെ ചേട്ടന്റെ ശിക്ഷയുടെ കാലാവധി തീരുകയാണ്,,,,, പോകണ്ടേ നമുക്ക് നമ്മുടെയാ വീട്ടിലേക്കു,,,,, ചേട്ടന്റെ മണിക്കുട്ടി അവളിപ്പോൾ മുതിർന്നൊരു പെണ്ണായി,,,, കാണാൻ കൊതിയാവുന്നില്ലേ ചേട്ടനവളെ കാണുവാൻ """"........ ഞാനപ്പോൾ അവനോട് """"ഞാൻ നാളെ പുറത്തിറങ്ങിയാലും ഞാനിനി അങ്ങോട്ട് വരില്ലാ,,,,,, അതിനെന്നെ നിർബന്ധിപ്പിക്കരുത് പ്രകാശാ,,,, """"..... അവനപ്പോൾ പരിഭ്രമിച്ചുകൊണ്ടെന്നോട് """"ചേട്ടാ,,,,
ചേട്ടനെന്താ പറയുന്നേ,,,, ചേട്ടന് എല്ലാരേയും കാണണ്ടേ,,,, വര്ഷം പതിനൊന്നായില്ലേ ചേട്ടന്റെ നിർബന്ധം കാരണം ആരും ചേട്ടനെ കാണാൻ വന്നില്ല,,,, ഇനിയിപ്പോ ഇനി അഥവാ തന്നെ ചേട്ടൻ ജയിലിൽ നിന്നിറങ്ങി എങ്ങോട്ട് പോവാനാ,,,, ഞാനപ്പോൾ അവനോട് """"ഞാനെങ്ങോട്ട് പോയാലും ഞാനൊരിക്കലും അങ്ങോട്ട് വരില്ല,,, അതിനെന്നെ നിർബന്ധിപ്പിക്കല്ലേ പ്രകാശാ,,,,, """"......
അതുകേട്ടപ്പോൾ അവനെന്നോട് """" ചേട്ടനിനി ഞങ്ങളാരെയും കാണേണ്ടങ്കിൽ വേണ്ടാ,,,, എന്നാലും ചേട്ടന്റെ രക്തത്തിൽ പിറന്ന കുഞ്ഞല്ലേ മണിക്കുട്ടി,,, അവളെ കാണാതിരിക്കാൻ പറ്റുവോ ചേട്ടന്???
💬 Comments
View all comments