0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 4

ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.....അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ സ്വയം മാറ്റണമെന്നു തോന്നി..... അതിനായി മനസ്സുകൊണ്ട് ഞാൻ ദൃഡമായി തയ്യാറെടുത്തു....

ഞാൻ പിന്നെ വീടും,,, കോളേജും,,പഠിപ്പും കോൺസെൻട്രേറ്റ് ചെയ്തു കുറച്ചു ദിവസങ്ങൾ തള്ളി നീക്കി കൊണ്ടിരുന്നു..... കോളേജിൽ സ്വപ്ന ഇപ്പോൾ എന്നെ കാണുമ്പോൾ ഒട്ടും മിണ്ടാതായി.... ആദ്യമാധ്യം അത് കാണുമ്പോൾ വിഷമം തോന്നിയിരുന്നെങ്കിലും,,,,പിന്നെ പിന്നെ ഞാൻ തന്നെ മനഃപൂർവം അവളെ ശ്രദ്ധിക്കാതെ ,,,,,,അവളോഴിച്ചു ക്ലാസിലെ മറ്റുള്ളവരോട് സംസാരിച്ചു കൊണ്ട് എന്റെ കോളേജ് ജീവിതം വീണ്ടും പഴയപോലെ ആസ്വദിച്ചു പോന്നു.... ഈ വേളയിൽ റിയാസ് ചേട്ടൻ എന്നോട് കോളേജിൽ എന്തേലും സ്പോർട്സ് ആക്റ്റിവിറ്റിയിൽ പങ്കെടുക്കാൻ നിർബന്ധിച്ചു... അത് കേട്ടപ്പോൾ ഞാൻ കോളേജിൽ ഫുട്ബോൾ പ്രാക്ടീസിന് ചേർന്നു..... സ്കൂളിൽ ഞാൻ നല്ലൊരു ഫുട്ബോളർ ആയിരുന്നത് കൊണ്ടു കോളേജിലും എനിക്ക് ആ മികവ് നിലനിർത്താൻ സാധിച്ചു..... അതുകൊണ്ട് കോളേജിലെ കുറച്ചു പിള്ളേർക്കിടയിൽ ഞാൻ പിന്നീട് ചെറിയ ഒരു താരമായി വളർന്നു വരുകയായിരുന്നു... അങ്ങനെ ഞാൻ വളർന്നു വന്നപ്പോൾ സ്വപ്ന പലപ്പോഴും എന്നെ കാണാൻ ശ്രമിച്ചെങ്കിലും ഞാൻ അവളിൽ നിന്നു ഒഴിഞ്ഞു മാറി വേറെ പെൺകുട്ടികളുമായി ചങ്ങാത്തം കൂടി ..... എനിക്കെന്തോ അവളുടെ മനസ്സു വേദനിപ്പിക്കാൻ അപ്പോൾ ഒരു പ്രത്യേക സുഖം തോന്നിയിരുന്നു .... ദിവസങ്ങൾ ഇങ്ങനെ പോയികൊണ്ടിരുന്നു..... കോളേജിലും വീട്ടിലും ഞാൻ അത്യാവശ്യം തിരക്കുകളിൽ ആയി തുടങ്ങി.... വീട്ടിൽ പലപ്പോഴും ഞാൻ രാത്രി ഒമ്പത് മണി ആകും എത്തുമ്പോൾ...... എത്തിയാൽ ഉടൻ പഠിക്കാനുള്ളത് പഠിച്ചു ഉറങ്ങും..... ആ ഉറക്കം ഞാൻ നന്നായി ആസ്വദിക്കാൻ തുടങ്ങി.... കാരണം ഒന്നുറങ്ങിയാൽ ഞാൻ പിന്നേ നേരം പുലരുംപോലെ

💬 Comments

View all comments