0%

Chapter Title : എന്റെ അനുമോൾ 3 [Garuda]

Author : Garuda Read All Parts 1.5K

ഞാൻ അവളെ നോക്കി പറഞ്ഞു. സന്തോഷത്തോടെ അവൾ ഹാളിൽ പോയി ഇരുന്നു. ഞാൻ മൊബൈൽ എടുത്തു. ഞായർ ആയതു കൊണ്ട് മെസ്സേജുകൾ ഒന്നും ഇല്ല. മാമിക്കു മെസ്സേജ് ചെയ്താലോ. പാവം വിഷമിച്ചു ഇരിക്കുകയാവും. മാമി എല്ലാം ok അല്ലെ. ഞാൻ മെസ്സേജ് ചെയ്തു. ഡബിൾ ടിക്ക് ഉണ്ട്. ഓൺലൈനിൽ ഇല്ല. പിന്നെ രേഷ്മയെ ഫോൺ ചെയ്തു ഇന്നലത്തെ അവസ്ഥ പറഞ്ഞു കാൾ കട്ട്‌ ചെയ്തു. രേഷ്മക്ക് കാര്യങ്ങൾ പെട്ടെന്ന് മനസിലാവും. അതാണ്‌ അവളുടെ പ്ലസ് പോയിന്റ്. ക്ലാസ്സിലാണെങ്കിലും എന്തെങ്കിലും ഡൌട്ട് വന്നാൽ എന്നോടോ അല്ലെങ്കിൽ ടീച്ചറിനോടോ ചോദിച്ചു അത് ക്ലിയർ ചെയ്യും. മിടുക്കിയാണ്. പക്ഷെ ഞങ്ങളുടെ കൂട്ടുകെട്ട് പലർക്കും ഇഷ്ടമല്ല. പ്രത്യേകിച്ച് ആതിരക്കും അവളുടെ ഫ്രണ്ട്സിനും. ഞാൻ അത് മൈന്റ് ചെയ്യാറില്ല.

റൂമിൽ ഇരുന്നിട്ട് ഒരു സുഖം കിട്ടുന്നില്ല. ഞാൻ നാട്ടിലെ ചിലകൂട്ടുകാരെ വിളിച്ചു വല്ല സിനിമക്കും പോകാമെന്നു വിചാരിച്ചു. എല്ലാവരും പറഞ്ഞു മഞ്ജുമ്മൽ ബോയ്സ് നല്ല പടമാണെന്ന്. ഞാൻ അവരെ വിളിച്ചു. പക്ഷെ അവരെല്ലാം ഇന്ന് ഞായർ ആയതു കൊണ്ടുതന്നെ രാവിലെ തന്നെ മീൻ പിടിക്കാൻ പോകാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഞാനും ഉണ്ട്. എനിക്കും ഭയങ്കര ഇഷ്ടമാണ് മീൻ പിടിക്കുന്നത്. ഞാൻ കയ്യിലുണ്ടായിരുന്ന കുറച്ചു പൈസയിൽ നിന്നും 20 രൂപ എടുത്തു. പുറത്തേക്ക് ഇറങ്ങിയപ്പോൾ ബൈക്ക് അച്ഛൻ കൊണ്ട് പോയിരിക്കുന്നു. ഞാൻ കൂട്ടുകാരനെ വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവർ മൂന്നാളും വന്നു. ഞാൻ രാജിയോട് കാര്യം പറഞ്ഞു അവരുടെ കൂടെ പോയി. അമ്മയോട് പറയാനും പറഞ്ഞു.

നേരെ അപ്പച്ചായി ചേട്ടന്റെ കടയിൽ ചെന്ന് കുറച്ചു ഈർപ്പയും

💬 Comments

View all comments