0%

Chapter Title : എന്റെ അനുമോൾ 3 [Garuda]

Author : Garuda Read All Parts 1.5K

അവൻ വരുമ്പോഴേക്കും താൻ ഉണ്ടാവുമോ. എന്നൊക്കെ അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവും. എന്തായാലും അമ്മച്ചന്റെ ഇളയ മോൻ അല്ലെ. അമ്മച്ചന് കൂട്ടായി മാമൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഇനി മാമി നോക്കണം എല്ലാം. എല്ലാം നല്ല രീതിയിൽ പോയാൽ മതിയായിരുന്നു ഈശ്വരാ.. ഞാൻ അമ്മച്ചനെ പുറത്തു തഴുകി സമാധാനിപ്പിച്ചു. കരയുകയാണ് പാവം.. അൽപ്പ സമയം കഴിഞ്ഞപ്പോൾ ഞാൻ എണീറ്റ് പോയി. എന്തിനാണെന്ന് അറിയില്ല റൂമിൽ നിന്നും ഒരുപാട് കരഞ്ഞു. ചിലപ്പോൾ അമ്മച്ചനെ ആലോചിട്ട് ആവാം അല്ലെങ്കിൽ മാമനെ... ചിന്തകൾ എന്റെ സമയം കവർന്നു.

രാത്രി രേഷ്മ മെസ്സേജ് അയച്ചു. മാമൻ പോയതിനെ കുറിച്ച് ചോദിച്ചാണ്.. ഞാൻ പിന്നെ വരാമെന്നു പറഞ്ഞു. ഞാൻ സ്ഥിരം ചെയ്യുന്നത് പോലെ വയലിലേക്ക് ജനാലകൾക്കിടയിലൂടെ നോക്കി കിടന്നു. തണുത്ത കാറ്റ് മുഖത്തു വന്നു പതിഞ്ഞു. അറിയാതെ ഉറക്കത്തിലേക്കു....

രാവിലെ വൈകി ആണ് എണീറ്റത്. ഞായർ ആയതിനാൽ ക്ലാസ്സില്ല. അതുകൊണ്ട് അമ്മയും വിളിച്ചില്ല. ഏട്ടന് ചായ വേണോ ഞാൻ ഉണർന്നത് കണ്ടു രാജി ചോദിച്ചു. അമ്മയെവിടെ പാതി തുറന്ന കണ്ണുകൾ കൊണ്ട് അവളെ നോക്കി ചോദിച്ചു. അവർ അമ്പലത്തിൽ പോയി. എന്നാൽ ഒരു ഗ്ലാസ്‌ എടുത്തോ. അവൾ അടുക്കളയിലേക്ക് പോയി. നല്ല സ്നേഹമുള്ള പെങ്ങൾ അതിനും വേണം ഒരു ഭാഗ്യം. ഞാൻ എണീക്കാൻ വൈകിയത് കൊണ്ടാവാം ഇന്ന് അച്ഛന്റെ കൂടെ പോയത്. അമ്മക്ക് നല്ല സങ്കടമുണ്ട്. ഞാൻ എണീറ്റ് ബാത്റൂമിൽ പോയി വന്നു. അപ്പോഴേക്കും ചായ വന്നു. ആ ചൂടിൽ തന്നെ ഒരു മുറുക്ക് കുടിച്ചു. നല്ല ടേസ്റ്റ്. അമ്മയുടെ കൈപുണ്യം അവൾക്കും കുട്ടിയുണ്ട്. നല്ല ചായ

💬 Comments

View all comments