Chapter Title : എന്റെ അനുമോൾ 3 [Garuda]
വന്നു പതിഞ്ഞു. അറിയാതെ ഉറക്കത്തിലേക്കു....
രാവിലെ വൈകി ആണ് എണീറ്റത്. ഞായർ ആയതിനാൽ ക്ലാസ്സില്ല. അതുകൊണ്ട് അമ്മയും വിളിച്ചില്ല. ഏട്ടന് ചായ വേണോ ഞാൻ ഉണർന്നത് കണ്ടു രാജി ചോദിച്ചു. അമ്മയെവിടെ പാതി തുറന്ന കണ്ണുകൾ കൊണ്ട് അവളെ നോക്കി ചോദിച്ചു. അവർ അമ്പലത്തിൽ പോയി. എന്നാൽ ഒരു ഗ്ലാസ് എടുത്തോ. അവൾ അടുക്കളയിലേക്ക് പോയി. നല്ല സ്നേഹമുള്ള പെങ്ങൾ അതിനും വേണം ഒരു ഭാഗ്യം. ഞാൻ എണീക്കാൻ വൈകിയത് കൊണ്ടാവാം ഇന്ന് അച്ഛന്റെ കൂടെ പോയത്. അമ്മക്ക് നല്ല സങ്കടമുണ്ട്. ഞാൻ എണീറ്റ് ബാത്റൂമിൽ പോയി വന്നു. അപ്പോഴേക്കും ചായ വന്നു. ആ ചൂടിൽ തന്നെ ഒരു മുറുക്ക് കുടിച്ചു. നല്ല ടേസ്റ്റ്. അമ്മയുടെ കൈപുണ്യം അവൾക്കും കുട്ടിയുണ്ട്. നല്ല ചായ ഞാൻ അവളെ നോക്കി പറഞ്ഞു. സന്തോഷത്തോടെ അവൾ ഹാളിൽ പോയി ഇരുന്നു. ഞാൻ മൊബൈൽ എടുത്തു. ഞായർ ആയതു കൊണ്ട് മെസ്സേജുകൾ ഒന്നും ഇല്ല. മാമിക്കു മെസ്സേജ് ചെയ്താലോ. പാവം വിഷമിച്ചു ഇരിക്കുകയാവും. മാമി എല്ലാം ok അല്ലെ. ഞാൻ മെസ്സേജ് ചെയ്തു. ഡബിൾ ടിക്ക് ഉണ്ട്. ഓൺലൈനിൽ ഇല്ല. പിന്നെ രേഷ്മയെ ഫോൺ ചെയ്തു ഇന്നലത്തെ അവസ്ഥ പറഞ്ഞു കാൾ കട്ട് ചെയ്തു. രേഷ്മക്ക് കാര്യങ്ങൾ പെട്ടെന്ന് മനസിലാവും. അതാണ് അവളുടെ പ്ലസ് പോയിന്റ്. ക്ലാസ്സിലാണെങ്കിലും എന്തെങ്കിലും ഡൌട്ട് വന്നാൽ എന്നോടോ അല്ലെങ്കിൽ ടീച്ചറിനോടോ ചോദിച്ചു അത് ക്ലിയർ ചെയ്യും. മിടുക്കിയാണ്. പക്ഷെ ഞങ്ങളുടെ കൂട്ടുകെട്ട് പലർക്കും ഇഷ്ടമല്ല. പ്രത്യേകിച്ച് ആതിരക്കും അവളുടെ ഫ്രണ്ട്സിനും. ഞാൻ അത് മൈന്റ് ചെയ്യാറില്ല.
റൂമിൽ ഇരുന്നിട്ട് ഒരു സുഖം കിട്ടുന്നില്ല. ഞാൻ നാട്ടിലെ ചിലകൂട്ടുകാരെ വിളിച്ചു വല്ല സിനിമക്കും പോകാമെന്നു വിചാരിച്ചു. എല്ലാവരും പറഞ്ഞു മഞ്ജുമ്മൽ ബോയ്സ് നല്ല പടമാണെന്ന്. ഞാൻ അവരെ വിളിച്ചു. പക്ഷെ അവരെല്ലാം ഇന്ന് ഞായർ ആയതു കൊണ്ടുതന്നെ രാവിലെ തന്നെ മീൻ പിടിക്കാൻ പോകാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഞാനും ഉണ്ട്. എനിക്കും ഭയങ്കര ഇഷ്ടമാണ് മീൻ പിടിക്കുന്നത്. ഞാൻ കയ്യിലുണ്ടായിരുന്ന കുറച്ചു പൈസയിൽ നിന്നും 20 രൂപ എടുത്തു. പുറത്തേക്ക്
💬 Comments
View all comments