Chapter Title : എന്റെ അനുമോൾ 4 [Garuda]
തുറന്നു മുറ്റത്തേക്ക് നോക്കി. മഴ പെയ്തു തോർന്ന മുറ്റത്തെ ചെളിയിലേക്ക് പത്രം എറിഞ്ഞ പത്രക്കാരനെ നോക്കി കയർത്തു നിൽക്കുന്ന അച്ഛൻ. അവനാണെങ്കിൽ പേടിച്ചു നിൽക്കുന്നു. ഞാൻ നോക്കിഇരുന്നു. കുറെ sorry പറഞ്ഞു അവൻ പോയി. ഞാൻ വീണ്ടും കിടന്നു. പെട്ടെന്ന് ഫോൺ ഓർമ വന്നപ്പോൾ ഞാൻ എണീറ്റ് ഫോൺ എടുത്തു. ഓൺ ചെയ്യുന്നതിന് മുൻപ് അടുക്കളയിൽ പോയി കല്ല് അടുപ്പിന്റെ ചെറിയ ചൂടുള്ള ഭാഗത്തു ഫോൺ കുറച്ചു നേരം വച്ചു. ആ സമയം അച്ഛൻ നനഞ്ഞ പേപ്പറും കൊണ്ട് വരുന്നു. എന്നിട്ട് അടുപ്പിന്റെ ഒരു ഭാഗത്തു വച്ചു. എന്റെ ഫോൺ നോക്കിയ ശേഷം.
"അതും കേടു വരുത്തിയോ. "
"ഇല്ല അച്ഛാ. ഞാൻ കേടുവരാതിരിക്കാൻ വേണ്ടി വെച്ചതാണ് "
ഉം ഒന്ന് മൂളി.
"അച്ഛന് ഈ പത്രം ഒന്ന് ഇസ്തിരിയിട്ടാൽ പോരെ. പെട്ടെന്ന് ഉണങ്ങുമല്ലോ"
ഞാൻ അത് പറഞ്ഞത് കേട്ട് ഒരു ചെറിയ പുഞ്ചിരിയോടെ അച്ഛൻ അകത്തേക്ക് പോയി. കുറച്ചു നേരത്തിനു ശേഷം ഞാൻ ഫോൺ എടുത്തു റൂമിൽ പോയി. ഫോൺ ഓൺ ആക്കി ഭാഗ്യം ഒന്നും പറ്റിയില്ല. പുല്ല് വല്ലാത്ത മേല് വേദന. മഴകൊണ്ടത്തിന്റെ ആവും. ഒരു മഴ കൂടി പെയ്താൽ മുന്നിലെ പാടത്തു മീൻ പിടിക്കാൻ ആളുകൾ നിറയും ഞാൻ ഓർത്തു. ഫോൺ സെറ്റ് ആയപ്പോൾ വാട്സ്ആപ്പ് നോക്കി. രേഷ്മയുടെ മെസ്സേജ് വന്നു നിറഞ്ഞിരിക്കുന്നു. വേറെ ആരും മെസ്സേജ് ചെയ്തിട്ടില്ല. ഞാൻ ഓപ്പൺ ചെയ്തു. ഹലോ കൂയ് എവിടെ പിന്നെ കുറെ അക്ഷരങ്ങളും ഡോട്ടുകളും. സത്യത്തിൽ ഇന്നലെ ഫോൺ നോക്കിയിട്ടേയില്ല. വിജാരിച്ച പോലെ അവൾ
💬 Comments
View all comments