0%

Chapter Title : എന്റെ അനുമോൾ 6 [Garuda]

Author : Garuda Read All Parts 1.2K

മഴ കുറവാണ്. ഉമ്മറത്തെ തിണ്ണയിൽ ഞാൻ ഇരുന്നു. ഒരു കാൽ പെരുമാറ്റം കേട്ടപ്പോഴാണ് ഞാൻ ആ ഭാഗത്തേക്ക്‌ നോക്കിയത്. മാമനാണ്.. ഞാൻ എന്നും ചിരിക്കാറുള്ളത് പോലെ ചിരിച്ചു.

""എങ്ങനുണ്ട് ഇപ്പൊ... എല്ലാം മാറി തുടങ്ങിയില്ലേ""

""ആ ശരിയായി മാമാ. ഇപ്പോൾ ഒരു കുഴപ്പവുമില്ല. ""

"" എല്ലാം ശരിയാകും. നീ ധൈര്യമായിട്ട് ഇരി.. അച്ഛനെവിടെ?

""അച്ഛൻ ഇപ്പോൾ വരും ഞാൻ വിളിച്ചതേയുള്ളു. മാമൻ ഇരിക്ക് ""

മാമൻ എന്റെ അടുത്ത് ഇരുന്നു.

അപ്പോഴാണ് രാജി തന്റെ ബാഗും തൂകി ക്ലാസ്സ്‌ കഴിഞ്ഞു വന്നത്. മാമനെ കണ്ടതും അവൾ ചിരിച്ചു. അകത്തേക്ക് പോയി. ഇവൾ ദിവസന്തോറും തടി കൂടുകയാണല്ലോ ഞാൻ മനസ്സിൽ ഓർത്തു.

"""മാമിക്ക് എങ്ങനെ ഉണ്ട് ""

മാമന്റെ മുഖത്തു നോക്കി ഞാൻ ചോദിച്ചു..

""ഇപ്പോൾ ok ആണ് .. അതിനെ കുറിച്ച് സംസാരിക്കാനാണ് ഞാൻ വന്നത്. നോർമൽ ആണ്.. കുറെ കാലമായില്ലേ"'

""എന്താ മാമ ""

അപ്പോഴേക്കും ബൈക്കിൽ റബ്ബർ ഷീറ്റുമായി അച്ഛൻ വന്നു.

അച്ഛനെ കണ്ടപ്പോൾ മാമൻ എണീറ്റു. അച്ഛൻ സീറ്റുകൾ സൈഡിലെ അയയിൽ നിവർത്തി ഇടാൻ തുടങ്ങി. മാമൻ തുണി നേരെയിട്ടു അച്ഛന്റെ അടുത്ത് ചെന്ന്.

""എന്തായി കാര്യങ്ങളൊക്കെ ""

ഷീറ്റ് അയയിൽ ഇടുന്നതിനിടയിൽ അച്ഛൻ വാത്സല്യത്തോടെ മാമനോട് ചോദിച്ചു..

""അത് പറയാനാ ഞാൻ വന്നേ.. അടുത്ത ആഴ്ച എനിക്ക് പോണം. അതെ കമ്പനിയിൽ തന്നെയാണ്.. """

ഞാൻ അത് കേട്ടു ഇരുന്നു. പെട്ടെന്ന് മനസ്സിൽ ഒരു ചോദ്യം.. അപ്പോൾ മാമി?

""ആ നിനക്കിപ്പോൾ പോകണോ.. ഇവിടെ എന്തെങ്കിലും നോക്കിയാൽ പോരെ ""

💬 Comments

View all comments